രൂപം മാറ്റിയ ബൈക്കുകളിൽ അഭ്യാസം; 53 ഇരുച്ചക്ര വാഹനങ്ങൾ പിടിച്ചെടുത്തു; 637350 രൂപ പിഴ
തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയവർക്ക് എട്ടിന്റെ പണി. രൂപം മാറ്റിയ ബൈക്കുകളിൽ അമിതവേഗത്തിൽ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 53 ഇരുചക്രവാഹനങ്ങൾ ആണ് പിടിച്ചെടുത്ത്. പോലീസും മോട്ടോർ വാഹന വകുപ്പും ഒന്നിച്ചുചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
വിവിധ ജില്ലകളിൽ പരിശോധന നടത്തിയിരുന്നു. നിയമം ലംഘിച്ചവരിൽ നിന്ന് 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരിൽ നിന്നാണ് പിഴ ഈടാക്കിയത്. തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക പിഴയായി ഈടാക്കിയത് ,. 1,66,500 രൂപയാണ് ഈടാക്കിയത്. വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയവരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു. 37 പേരുടെ ലൈസൻസ് റദ്ദ് ചെയ്യാനാണ് ശുപാർശ ചെയ്തത്.

വന്ദേഭാരതിൽ ഉദ്ഘാടന ദിവസം പ്രധാനമന്ത്രി സഞ്ചരിക്കില്ല; കാരണമിങ്ങനെ
ട്രാഫിക്ക് വിഭാഗം ഐജി എ അക്ബറിൻറെ നിർദ്ദേശപ്രകാരം സൗത്ത് സോൺ ട്രാഫിക്ക് എസ്പി എയു സുനിൽ കുമാർ, നോർത്ത് സോൺ ട്രാഫിക്ക് എസ്പി ഹരീഷ് ചന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംസ്ഥാനവ്യാപകമായായിരുന്നു പരിശോധന. അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ കണ്ടെത്തി അവയിൽ നിന്ന് ഇരുചക്രവാഹനങ്ങളേയും അവയുടെ ഉടമകളേയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്.
അതേസമയം, സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റർ എൻഫോഴ്‌സ്‌മെന്റ് ക്യാമറകളിൽ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ പിഴയാണ് മേയ് 19 വരെ ഒഴിവാക്കിയതെന്നും സംസ്ഥാനത്തെ പോലീസും മോട്ടോർ വാഹനവകുപ്പും നേരത്തെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ റിപ്പോർട്ട് ചെയ്യുന്ന നിയമലംഘനങ്ങളിൽ പിഴ ഒഴിവാക്കിയിട്ടില്ലെന്നും ഇത്തരം പിഴകൾ വാഹന ഉടമകൾ അടയ്ക്കണമെന്നും അധികൃതർ അറിയിച്ചു.
ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് എഐ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ പിഴ ഒരു മാത്തേക്ക് ഒഴിവാക്കിയത്. വാണിംഗോ മെമ്മോ ആയിരിക്കും ലഭിക്കുക. ഫോണില്‍ എസ്എംഎസ് വരില്ല,വാണിംഗ് മെമ്മോ അല്ലാത്ത മറ്റ് ഇ ചെലാന്‍ കേസുകളില്‍ ഫോണില്‍ മെസേജ് വരും. ഉടമകൾ അടയ്ക്കണം.
Hair Care: മുഖത്തിന് മാത്രമല്ല വേനൽക്കാലത്ത് മുടിക്കും നൽകണം സംരക്ഷണം..












Click it and Unblock the Notifications