കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി വലിയ നടപ്പന്തലിൽ ഭക്തർക്ക് വിശ്രമിക്കാം; നിയന്ത്രണങ്ങൾ നീക്കിയെന്ന് പോലീസ്!!

Google Oneindia Malayalam News

Recommended Video

cmsvideo
ഇനി വലിയ നടപ്പന്തലിൽ ഭക്തർക്ക് വിശ്രമിക്കാം | Oneindia Malayalam

ശബരിമല: സന്നിധാനത്തെ വലിയ നടപ്പന്തലിൽ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. വലിയ നടപ്പന്തലിൽ വിരി വെക്കുന്നതിനാണ് നിയന്ത്രണമുണ്ടയിരുന്നത്. ഐജി വിജയ് സാഖറെ നേരിട്ടെത്തിയാണ് തീര്‍ഥാടകരുമായി ആശയവിനിമയം നടത്തുകയും വിശ്രമിച്ചുകൊള്ളാന്‍ അവരോട് പറയുകയും ചെയ്തത്.

<strong>1984 ലെ സിഖ് വിരുദ്ധ കലാപം; യശ്പാൽ സിങിന് വധശിക്ഷ, നരേഷ് സെഹ്റാവത്തിന് ജീവപര്യന്തം...</strong>1984 ലെ സിഖ് വിരുദ്ധ കലാപം; യശ്പാൽ സിങിന് വധശിക്ഷ, നരേഷ് സെഹ്റാവത്തിന് ജീവപര്യന്തം...

ഹൈക്കോടതി നിര്‍ദ്ദേശാനുസരണമാണ് നടപടി. കഴിഞ്ഞ നാലു ദിവസവും വലിയ നടപ്പന്തലില്‍ വിരിവെക്കാന്‍ തീര്‍ഥാടകരെ പോലീസ് അനുവദിച്ചിരുന്നില്ല. എന്നാൽ വലിയ നടപ്പന്തലിൽ വലിയ നടപ്പന്തലില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിച്ചുണ്ട്. വിവിവെക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങള്‍ നേരിടാനാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

Sabarimala

അതേസമയം സന്നിധാനത്ത് രാത്രി തമ്പടിക്കാന്‍ ബിജെപി സര്‍ക്കുലര്‍ പ്രകാരം എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ കയ്യോടെ പിടികൂടി പോലീസിന്റെ സുരക്ഷാ നീക്കം. സര്‍ക്കുലര്‍ പ്രകാരം ചൊവ്വാഴ്ച രാത്രിയില്‍ കൊല്ലം പരവൂരില്‍നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സന്നിധാനത്ത് കേന്ദ്രീകരിക്കേണ്ടിയിരുന്നത്.

ദര്‍ശനത്തിന് വന്നതാണെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് ഒമ്പത്‌ പേരോടും പോലീസ് പറഞ്ഞു. അതിന് വിധേയരാകാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോഴാണ് കൂടുതല്‍ പരിശോധന നടത്തിയത്. എട്ടുപേരില്‍ ചിലര്‍ ഇരുമുടിക്കെട്ടില്ലാതെയായിരുന്നു സന്നിധാനത്ത് എത്തിയത്. എട്ടുപേര്‍ക്കും ആര്‍എസ്എസുമായുള്ള ബന്ധം പോലീസ് ഉറപ്പുവരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. സംഭവം അറിഞ്ഞ ഉടനെ ശബരിമലയിലുണ്ടായിരുന്നു വി മുരളീധരൻ പ്രതിഷേധം രേഖപ്പെടുത്തി. സന്നിധാനം പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

English summary
The police say that devotees can relax in 'nada panthal'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X