കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊഞ്ഞാലില്‍ ആടിയും ആട്ടിയും മന്ത്രി റിയാസും ശിവന്‍കുട്ടിയും; ഓണാഘോഷ വീഡിയോ വൈറല്‍

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിമാരുടെ ഓണാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങള്‍ ശുദ്ധവും ശക്തവുമാണെന്ന് കുറിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഓണം വാരഘോഷവുമായി ബന്ധപ്പെട്ട ഓഫീസ് ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയുമാണ് നിര്‍വഹിച്ചത്. അതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രിയെ ഉഞ്ഞാലില്‍ അട്ടുന്ന വീഡിയോയാണ് മന്ത്രിമാര്‍ പങ്കുവച്ചത്.

ശിഹാബ് പാക് അതിർത്തിയോട് അടുക്കുന്നു: രാജസ്ഥാന്‍ പിന്നിടാന്‍ മണിക്കൂറുകള്‍ മാത്രം, ഇനി പഞ്ചാബും കൂടിശിഹാബ് പാക് അതിർത്തിയോട് അടുക്കുന്നു: രാജസ്ഥാന്‍ പിന്നിടാന്‍ മണിക്കൂറുകള്‍ മാത്രം, ഇനി പഞ്ചാബും കൂടി

ഊഞ്ഞാല്‍ ആട്ടുന്നതിനായി സംഘാടകര്‍ എത്തിയെങ്കിലും വിദ്യാഭ്യാസ മന്ത്രി സഹായിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു. ശേഷം ഊഞ്ഞാലില്‍ ഇരുന്ന മന്ത്രി ശിവന്‍കുട്ടിയെ റിയാസും സഹായിച്ചു. മിനിട്ടുകള്‍ക്കകം ആയിരക്കണക്കിന് പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.

india

അതേസമയം, കൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം തിരിച്ചുപിടിക്കാന്‍ വിനോദ സഞ്ചാര വകുപ്പ് വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡ് മനുഷ്യരെ വേര്‍പെടുത്തി, എന്നാല്‍ ഓണം മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്. രണ്ട് വര്‍ഷത്തിലേറെയായി നാം കൊവിഡ് ദുരിതം അനുഭവിക്കുന്നു. എന്നാല്‍ ഇത്തവണ അതെല്ലാം മറന്ന് എല്ലായിടത്തും മാതൃകാപരമായി ഓണാഘോഷ പരിപാടികള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി.

മ്യൂസിയത്തിനു സമീപമുള്ള വകുപ്പ് ആസ്ഥാനത്താണ് ഫെസ്റ്റിവല്‍ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി. വാരാഘോഷത്തില്‍ മുപ്പത് കേന്ദ്രങ്ങളിലായി പതിനായിരത്തോളം കലാകാരന്‍മാര്‍ പരിപാടികള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടികളുടെ നടത്തിപ്പിനായി എം. എല്‍.എ മാര്‍ ചെയര്‍മാന്‍മാരായും വിനോദ സഞ്ചാര വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരായും ഉള്ള കമ്മിറ്റികള്‍ രൂപീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഐ.ബി. സതീഷ് എം.എല്‍.എ സ്വാഗതവും, വിനോദ സഞ്ചാര വകുപ്പു ഡയറക്ടര്‍ പി.ബി. നൂഹ് നന്ദിയും പറഞ്ഞു.

ഫെസ്റ്റിവല്‍ ഓഫീസ് പരിസരത്ത് കെട്ടിയ ഊഞ്ഞാലില്‍ ആടിയ ശേഷമാണ് മന്ത്രിമാര്‍ മടങ്ങിയത്. പിന്നാലെ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു, വി.കെ. പ്രശാന്ത് എം. എല്‍.എ എന്നിവര്‍ ഫെസ്റ്റിവല്‍ ഓഫീസ് സന്ദര്‍ശിച്ചു.

ദിലീപ് ശാന്തിവിളയ്ക്ക് 10 ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചു; സംഭവിച്ചത് മറ്റൊന്ന്; ബാലചന്ദ്രകുമാർദിലീപ് ശാന്തിവിളയ്ക്ക് 10 ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചു; സംഭവിച്ചത് മറ്റൊന്ന്; ബാലചന്ദ്രകുമാർ

ഇതിനിടെ കഴിഞ്ഞ ദിവസം കര്‍ഷക ദിനത്തില്‍ മന്ത്രി ആര്‍ ബിന്ദു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കര്‍ഷക ദിനത്തില്‍ കാട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പരിപാടിക്കെത്തിയതായിരുന്നു മന്ത്രി. മന്ത്രി തന്നെയാണ് ഒരു കുറിപ്പോട് കൂടി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിര്‍ത്തി പൊതുപ്രവര്‍ത്തക ആയതില്‍പ്പിന്നെയും അതങ്ങനെത്തന്നെ.. കര്‍ഷകദിനത്തില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പരിപാടിക്കെത്തിയതാണ്. വേദി വിട്ടിറങ്ങിയപ്പോള്‍ സിഡിഎസ് അംഗങ്ങളുടെ നൃത്തം. കൂടെ ചുവടുവെക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു.

ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനൊരു പ്രത്യേകതയുണ്ട്, അറിയാമോ?

പകുതിയില്‍ നിര്‍ത്താനും സമ്മതിച്ചില്ല. എന്തായാലും കര്‍ക്കിടകം മാഞ്ഞ് ഓണം പിറക്കുകയാണല്ലോ. അകത്തും പുറത്തും ഓണം തുളുമ്പുന്ന നാളുകളെ, പ്രകൃതിയും മനസ്സുകളും തമ്മിലെ ഗൂഢബന്ധത്തിന്റെ വിരിയലിനെ, ആണിവര്‍ പാടിയാടുന്നത്. പങ്കു കൊള്ളാതെങ്ങനെ! - മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ചിങ്ങപ്പുലരി പിറന്നു. പാടങ്ങളിലും പറമ്പുകളിലും സമൃദ്ധിയുടെ കാഴ്ചകള്‍ നിറയുന്ന സമയമാണിനി. മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകന്റെ മഹത്വത്തെ കേരളമാകെ അഭിവാദനംചെയ്ത ദിനം കൂടിയായിരുന്നു ചിങ്ങം ഒന്ന്. മലയാളികളുടെ പുതുവര്‍ഷത്തുടക്കം ഇരിങ്ങാലക്കുടയിലെങ്ങും കര്‍ഷകദിനമായി കൊണ്ടാടിയെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മികച്ച കര്‍ഷകരെ ആദരിച്ചും കാര്‍ഷിക മേഖലയുടെ പ്രാധാന്യം വിശദീകരിച്ചും ജനങ്ങളെ കാര്‍ഷികവൃത്തിയോട് ആഭിമുഖ്യമുള്ളവരാക്കി പുന:സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായ സംഗമങ്ങള്‍ പങ്കാളിത്തം കൊണ്ടും പ്രതീക്ഷയുണര്‍ത്തിക്കൊണ്ടും വിജയകരമായിത്തീര്‍ന്നു. കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നാമെത്തുന്ന നല്ല നാളെയുടെ തുടക്കമായെന്നും മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime

English summary
The video of minister Muhammad Riyas and V Sivankutty Onam celebration is goes viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X