കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിന്റെ ആരോപണത്തില്‍ വ്യക്തതയില്ലെന്ന് മുഖ്യന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ തവണത്തെ പോലെ തന്നെ ഇത്തവണയും ഉമ്മന്‍ ചാണ്ടി മികച്ച രാഷട്രീയക്കാരനെന്ന് തെളിയിച്ചു. നിയമസഭയില്‍ ഭരണപക്ഷ എംഎല്‍എ ആയ കെബി ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തതയില്ലെന്നാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നത്.

നിയമസഭയില്‍ സിപിഐ എംഎല്‍എ വിഎസ് സുനില്‍ കുമാറാണ് ഗണേഷ് കുമാര്‍ ഉന്നയിച്ച അഴിമതി ആരോപണം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ ഇത് ചര്‍ച്ച ചെയ്യേണ്ടതിലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

Oommen Chandy

ഭരണ പക്ഷത്തെ ഒരു എംഎല്‍എ തന്നെ ഒരു മന്ത്രിയുടെ വകുപ്പിനെ കുറിച്ച് നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചത് ഒരു ചരിത്ര സംഭവം തന്നെയാണ്. മറ്റൊരു മന്ത്രിക്കെതിരെ തെളിവുകളുണ്ടെന്നും ഗണേഷ് പറഞ്ഞിരുന്നു.

അഴിമതി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു എന്നാണ് ഗണേഷ് കുമാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇങ്ങനെ ഒരു പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ഇതും സഭയില്‍ ബഹളത്തിന് ഇടയാക്കിയിട്ടുണ്ട്.

ഗണേഷ് കുമാര്‍ തെളിവ് സഹിതം ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ആരോപണം ഉന്നയിച്ചതുകൊണ്ട് മാത്രം അത് അഴിമതിയാകണമെന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗണേഷിന്റെ ആരോപണത്തില്‍ അന്വേഷണം നടത്തുമോ എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ചോദിച്ചപ്പോള്‍ അതിനും മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

ഗണേഷ് കുമാര്‍ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഗണേഷ് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആവശ്യപ്പെട്ടു. തെളിവുകള്‍ ഗണേഷ് പുറത്ത് വിടണമെന്നും പിണറായി ആവശ്യപ്പെട്ടു.

English summary
There is no clarity in Ganesh Kumar's allegation: Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X