അധ്യക്ഷ സ്ഥാനത്തേക്ക് മത്സരമുണ്ടാകണം; ആവര്‍ത്തിച്ച് ശശി തരൂര്‍, സംഘടന തിരഞ്ഞെടുപ്പ് ഗുണം ചെയ്യും
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി ശശി തരൂര്‍. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരമുണ്ടാകണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ നടക്കാന്‍ പോകുന്ന സംഘടന തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്യും. താന്‍ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ഉന്നയിച്ച കാര്യങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും തരൂര്‍ വ്യക്തമാക്കി.
അതേസമയം മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തരൂര്‍ കൃത്യമായ ഒരു നിലപാടെടുത്തിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ എത്തി നില്‍ക്കുന്ന സമയത്താണ് ഈ പ്രതികരണം എന്നതും പ്രത്യേകതയാണ്.

അതേസമയം ഭാരത് ജോഡോ യാത്ര പാറശ്ശാലയില്‍ എത്തി. വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഏഴിനാണ് യാത്ര ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, അടക്കമുള്ള കേരളത്തിലെ പ്രധാന നേതാക്കളെല്ലാം യാത്രയെ സ്വീകരിക്കാനായി എത്തിയിരുന്നു.
വല്ലാത്തൊരു പെനാല്‍റ്റിയായി പോയി അത്; യൂറോപ്പ ലീഗില്‍ യുനൈറ്റഡ് തോറ്റതല്ല തോല്‍പ്പിച്ചതാണ്
പാറശാലയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര നെയ്യാറ്റിന്‍കര ഊരൂട്ടുകാലയില്‍ സ്വാതന്ത്ര്യസമര സേനാനി ജി രാമചന്ദ്രന്റെ വസതിയില്‍ സമാപിക്കും. പരമ്പരാഗത നെയ്തു തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി സംവദിക്കും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കൊടിക്കുന്നില്‍ സുരേഷും രംഗത്ത് വന്നിരുന്നു. തരൂര്‍ അടക്കമുള്ളവര്‍ വോട്ടര്‍ പട്ടിക പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടത് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
മാളവിക രണ്ടും കല്‍പ്പിച്ചാണല്ലോ; പിങ്ക് സാരി ഫേവറിറ്റാണോ, കീര്‍ത്തി സുരേഷിന്റെ കമന്റ് വൈറല്‍
അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ഈ ആശങ്കകള്‍ ഒന്നുമില്ലായിരുന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു. സ്ഥാപിതമോ വ്യക്തിപരമോ ആയ താല്‍പര്യങ്ങളായിരിക്കാം വോട്ടര്‍പട്ടിക പുറത്ത് വിടണമെന്ന ആവശ്യത്തിന് പിന്നിലെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.
നേരത്തെ ശശി തരൂര്‍ വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മധുസൂദന്‍ മിസ്ത്രിക്ക് കത്തയക്കുക വരെ ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നാണ് ജി23 നേതാക്കള്‍ അടക്കം ആരോപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന തിരഞ്ഞെടുപ്പ് അതോറിറ്റി ഒരു സ്വതന്ത്ര ബോഡിയാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
വോട്ടര്‍ പട്ടിക എംപിമാര്‍ ആവശ്യപ്പെട്ടെങ്കില്‍ അത് കൊടുക്കാന്‍ സംഘന തിരഞ്ഞെടുപ്പ് ചട്ടം അനുവദിക്കുമെങ്കില്‍ അത് കൊടുക്കുമല്ലോ. എംപിമാര്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിശോധിക്കണം. ന്യായമാണെങ്കില്‍ അവര്‍ക്ക് ഉന്നയിക്കാമെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.












Click it and Unblock the Notifications