ചാലക്കുടി ജ്വല്ലറി കവര്‍ച്ച; ഹോളിഡേ റോബേഴ്‌സിലെ പ്രധാനി കൂടി പിടിയില്‍

  • Posted By: Desk
Subscribe to Oneindia Malayalam

ചാലക്കുടി: ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഇടശേരി ജ്വല്ലറി കവര്‍ച്ചയില്‍ കുപ്രസിദ്ധ കൊള്ളസംഘം ഉദുവ ഹോളിഡേ റോബേഴ്‌സ് സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍. സംഘത്തിലെ പ്രധാനിയായ സാഹിബ് ഗഞ്ച് ജില്ലയിലെ ഉദുവ പലാഷ്ഗച്ചി സ്വദേശി ഇക്രമുള്‍ ഷേക്ക്(42) എന്ന ഗറില്ലാ ഇക്രുമുള്ളാണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 1,44,000 രൂപയും ഇടശേരി ജ്വല്ലറിയുടെ മുദ്രവച്ച രണ്ടു സ്വര്‍ണമോതിരങ്ങളും പോലീസ് കണ്ടെടുത്തു.

thief

ജനുവരി 27നു രാത്രിയാണു ചാലക്കുടി ടൗണിലെ ഇ.ടി. ദേവസി ആന്‍ഡ് സണ്‍സ് ഇടശേരി ജ്വല്ലറിയുടെ പിന്‍ഭാഗത്തുള്ള എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഇളക്കിമാറ്റി ചുമര്‍ തുരന്ന് അകത്തു കടന്നു ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്ന് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 കിലോ സ്വര്‍ണവും ആറു ലക്ഷം രൂപയും കൊള്ളയടിച്ചത്. ജ്വല്ലറി കവര്‍ച്ച അന്വേഷിക്കാനായി റേഞ്ച് ഐ.ജി.പി എം.ആര്‍. അജിത് കുമാര്‍ ഐ.പി.എസ്, തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര ഐ.പി.എസ്. എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘം, പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നു കണ്ടെത്തിയിരുന്നു.


അന്വേഷണ സംഘം ബീഹാര്‍ കത്തിഹാറില്‍ നടത്തിയ അന്വേഷമാണു നിരവധി തട്ടിപ്പ് കേസില്‍ പ്രതിയായ അശോക് ബാരിക്കിലേക്ക് എത്തിയത്. കത്തിഹാറിലെ മംഗള്‍ ബാസാറില്‍നിന്ന് അന്വേഷണ സംഘം അതിസാഹസികമായി ബാരിക്കിനെ പിടികൂടി. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണു കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. പ്രതിയില്‍നിന്നും ലഭിച്ച വിവരമനുസരിച്ച് മറ്റു സംഘാഗംങ്ങളെ തേടി വീണ്ടും പോലീസ് ഝാര്‍ഖണ്ഡിലെ രാദാനഗരറിലെത്തി. തുടര്‍ന്നു ഗംഗാനദിയിലെ ബോട്ടുകളില്‍ മാറിമാറി ഒളിച്ചു താമസിച്ച അമീര്‍ എന്ന കില്ലര്‍ അമീറിനെ നാടകീയമായി പിടികൂടി.

തുടര്‍ന്നു പശ്ചിമബംഗാളിലെത്തിയ പോലീസ് സംഘം ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ മൂര്‍ഷിദാബാദ് ജില്ലയിലെ ബഗവാന്‍ ഗോള പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഹബാസ്പുരില്‍നിന്നും ഇന്‍ജമാമുള്ളിനെ അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് ഒരു കിലോയിലധികം സ്വര്‍ണവും പത്തുലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. കവര്‍ച്ചയ്ക്കു ശേഷം ബംഗ്ലാദേശിലേക്ക് കടന്ന ഇക്രമുള്‍ ഷേക്ക് കേരളപോലീസ് സംഘം തിരികെ പോയെന്നു കരുതി ഏപ്രില്‍ ആദ്യവാരത്തോടെ ഝാര്‍ഖണ്ഡിലെത്തി അഞ്ചുകിലോമീറ്ററോളം അകലെയുള്ള ഗംഗാനദിക്കുളളിലെ ദീപിലേക്കു താമസം മാറ്റി.

ഇയാള്‍ തിരികെയെത്തിയെന്നറിഞ്ഞു ചാലക്കുടി ഡി.വൈ.എസ്.പി: സി.എസ്. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ: മുഹമ്മദ് റാഫി, എസ്.ഐ. ജയേഷ് ബാലന്‍, അഡി.എസ്.ഐ: വത്സകുമാര്‍ വി.എസ്, എ.എസ്.ഐമാരായ ജോണ്‍സണ്‍ കെ.ജെ, മുഹമ്മദ് അഷറഫ്, പി.സി. സുനില്‍, സതീശന്‍ മടപ്പാട്ടില്‍, ജോബ് സി.എ, റോയ് പൗലോസ്, മൂസ പി.എം, മനോജ് ടി.ജി, വിനോദ് ശങ്കരന്‍, ശ്രീകുമാര്‍, അജിത്കുമാര്‍ വി.എസ്, വി.യു. സില്‍ജോ, ഷിജോ തോമസ്, ജിതിന്‍ ജോയ്, സി.ആര്‍. പ്രദീപ്, പി.പി. ജയകൃഷ്ണന്‍, രാജേഷ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘം ഇക്രമുള്‍ ഷേക്കിനെ പിടികൂടുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
thief arrested in thrissur; thief was part of holiday robbers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്