കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണം തല്‍സമയം!! 'ആസ്വദിച്ച്' വീട്ടുകാര്‍, കള്ളന് എന്തു സംഭവിച്ചു? സിനിമാക്കഥ തോല്‍ക്കും..

മോഷണം നടത്തിക്കൊണ്ടിരിക്കെ കള്ളനെ പോലിസ് സാഹസികമായി പിടികൂടി

  • By Manu
Google Oneindia Malayalam News

മാരാരിക്കുളം: ആലപ്പുഴയില്‍ മോഷണം നടത്തുന്നിതിടെ കള്ളനെ കൈയോടെ പിടികൂടി. വീട്ടുകാരുടെ ഉചിതമായ ഇടപെടലാണ് തൊണ്ടിയോടു കൂടി കള്ളനെ അറസ്റ്റ് ചെയ്യാന്‍ പോലിസിനെ സഹായിച്ചത്. സിനിമാ കഥയെ അനുസ്മരിപ്പിക്കു ന്നതായിരുന്നു സംഭവം.

കള്ളന്‍ എത്തിയെന്ന് തിരിച്ചറിഞ്ഞു

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. കലവൂര്‍ പുത്തന്‍ പറമ്പില്‍ രവീന്ദ്രന്റെ വീട്ടില്‍ മോഷണത്തിനെത്തിയ കള്ളനാണ് അകത്തായത്. വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തു കയറിയിട്ടുണ്ടെന്ന് ഉറക്കത്തില്‍ രവീന്ദ്രനും ഭാര്യ ഇന്ദിരയ്ക്കും മനസ്സിലാവുകയായിരുന്നു. വീട്ടില്‍ അപ്പോള്‍ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിടിയിലായത് അന്യസംസ്ഥാനക്കാരന്‍

തമിഴ്‌നാട് വിരുദ്‌നഗര്‍ സ്വദേശിയായ ശങ്കറിനെയാണ് പോലിസ് തൊണ്ടിയോടെ പിടികൂടിയത്. ഇയാള്‍ ലോറിഡ്രൈവര്‍ കൂടിയായിരുന്നു. കലവൂര്‍ ജംക്ഷനില്‍ ലോറി പാര്‍ക്ക് ചെയ്ത ശേഷമാണ് ഇയാള്‍ രവീന്ദ്രന്റെ വീട്ടില്‍ മോഷണത്തിനെത്തിയത്. ആലപ്പുഴ, തണ്ണീര്‍മുക്കം മേഖലകളിലുള്ള കടകളിലേക്ക് പലചരക്ക് സാധനങ്ങള്‍ കൊണ്ടുവരാറുള്ള ലോറിയുടെ ഡ്രൈവറാണ് ശങ്കര്‍.

 മോഷണം ഇങ്ങനെ

വീടിന്റെ പുറത്തു സൂക്ഷിച്ച പാര കൈക്കലാക്കി മോഷ്ടാവ് വീടിന്റെ പിന്‍വാതില്‍ പൊളിക്കുകയായിരുന്നു. ഇയാളെ കണ്ട വീട്ടിലെ നായ കുരച്ച് ബഹളമുണ്ടാക്കിയെങ്കിലും നായയുടെ കൂട് ഷീറ്റിട്ട് മൂടി. തുടര്‍ന്നു വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് കള്ളന്‍ വീടിന് അകത്തേക്കു കയറിയത്. കള്ളന്‍ അകത്ത് എത്തിയെന്നു തിരിച്ചറിഞ്ഞ രവീന്ദ്രനും ഭാര്യയും കിടപ്പുമുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്കു മാറുകയായിരുന്നു.

വീട്ടുകാര്‍ ചെയ്തത്

മോഷ്ടാവ് വീട്ടിനുള്ളില്‍ കയറിയിട്ടുണ്ടെന്നും എത്രയും വേഗം എത്തണമെന്നും വീട്ടുടമയായ രവീന്ദ്രന്‍റെ ഭാര്യ ഇന്ദിര പോലിസിനെ വിളിച്ച് അറിയിച്ചു. വീട്ടിലേക്ക് എത്താനുള്ള വഴികളും ഇവര്‍ പോലിസിനോട് പറഞ്ഞു. കള്ളന്‍ പിന്‍വാതിലിലൂടെയാണ് കയറിയതെന്നും പോലിസിന് അകത്തു കയറാനുള്ള വഴിയും ഇവര്‍ പറഞ്ഞുകൊടുത്തു. മറ്റൊരു മുറിയിലായിരുന്ന കള്ളന്‍ ഇതൊന്നുമറിയാതെ തന്റെ ജോലിയില്‍ മുഴുകുകയായിരുന്നു.

അലമാര തുറന്ന് കള്ളന്‍

മുറിക്കകത്തു കയറിയ കള്ളന്‍ അലമാര തുറന്ന് പഴ്‌സ് കൈക്കലാക്കി. തുടര്‍ന്ന് മറ്റു ഭാഗങ്ങളിലും തിരച്ചില്‍ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത അതിഥിയായി പോലിസെത്തുന്നത്. പോലിസിനെ കണ്ട കള്ളന്‍ ആദ്യമൊന്നു പതറി. പോലിസിനെ ആക്രമിച്ച് വീട്ടിന് പുറത്തേക്ക് ഓടിയ കള്ളനെ കാത്ത് വാതിലിന് അരികില്‍ മറ്റു പോലിസുകാരുണ്ടായിരുന്നു. കള്ളനെ പിടികൂടി പോലിസുകാര്‍ മണ്ണഞ്ചേരി സ്‌റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു.

English summary
Thief caught by police in alappuzha. House owners informed police when thief was in the house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X