നരബലിക്കേസ് പ്രതി ഭഗവല്‍ സിംഗിന് എത്ര മ്യൂച്ചല്‍ ഫ്രണ്ട്സ്? സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ നിറയുന്നു
പത്തനംതിട്ട: തിരുവല്ല ഇരട്ട നരബലി കേസിലെ പ്രതിയായ ഭഗവല്‍ സിംഗ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തി. ചെറു കവിതകളാണ് ഫേസ്ബുക്കിലൂടെ ഭഗവൽ സിംഗ് ഏറയും പങ്കുവെച്ചിരുന്നത്.
സോഷ്യൽ മീഡിയയിൽ സ്ഥിര സാനിധ്യമായി പോസ്റ്റുകളിടുന്ന പല ആളുകളും ഇയാളുടെ ഫ്രണ്ട്സ് ലിറ്റിൽ ഉണ്ട്. നരബലി കേസിൽ പ്രതിയായതിന് പിന്നാലെ ഇയാളുടെ കവിതകൾ നിരവധി പേരാണ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുമായി ഇടുന്നത്.

ഭഗവല്‍ സിംഗുമായി എത്ര മ്യൂച്ചല്‍ ഫ്രണ്ട്സ് ഉണ്ട് എന്ന ചോദ്യം ഉന്നയിച്ചിള്ള നിരവധി പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ, കാലടി സ്വദേശിയായ റോസ്‌ലിന്‍ എന്നിവരാണ് ഇതിക്രൂരമായി കൊല്ലപ്പെട്ടത്. ആറന്‍മുള പോലീസ് സ്റ്റേഷന്‍ പരിതിയിലാണ് നരബലി നടന്നത്.
കടവന്ത്രയിലെ ഒരു സ്ത്രീയെ കാണാനലില്ലന്ന കേസിലാണ് പോലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. പിന്നീട് അന്വേഷണം പുരോഗമിച്ചതോടെയാണ് കാലടിയിലെ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞത്. കടവന്ത്രയിൽ നിന്ന് കാണാതായ സ്ത്രീയെ മോബൈൽ ടവർ കേന്ദ്രികരിച്ച് അന്വേഷം സംഘം അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് പോലസ് സംഘം തിരുവല്ലയിൽ എത്തിയത്.
തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേണത്തിലാണ് പ്രതികൾ പിടിയിലായത്. പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പിന്നാലെ പിടിയിലായി. ഭഗവല്‍ ആഭിചാരക്രിയകൾ ചെയ്യുന്നയാളാണ്. ഐശ്വര്യവും സമ്പത്തും ഇയാളുടെ കുടുംബത്തിന് ലഭിക്കാനായാണ് സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. റോസ്‌ലിനെ ജൂണിലാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.പത്മയെ സെപറ്റംബറിലും തിരുവല്ലയിൽ എത്തിച്ചു.
ലോട്ടറി തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും . തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായിരുന്നു 49കാരിയായ റോസ്‌ലി. ആറ് വർഷമായി സജി എന്ന് ആൾക്കൊപ്പമാണ് താമസം. യുപിയിൽ അധ്യാപികയായ മകൾ റോസ്‌ലിയെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സജിയെ വിളിച്ചിരുന്നു. കാണാനില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. തുടർന്ന് കേരളത്തിലേക്ക് എത്തിയ മകൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
52കാരിയായ പത്മ തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ പെണ്ണഗ്രാമം സ്വദേശിയായിരുന്നു. കടവന്ത്ര എളംകുളത്തായിരുന്നു ഇവർ ഏറെനാളായി താമസിച്ചിരുന്നത്. സഹോദരി പളനിയമ്മയാണ് പത്മയെ കാണാനില്ലന്ന് പറഞ്ഞ് കടവന്ത്ര സ്റ്റേഷനിൽ പരാതി നൽകിയത്,. തുടർന്ന് പോലീസ് ഇവരുടെ കോളുകൾ പരിശോധിക്കുകയും
ഷാഫിയെ കുറിച്ച് വിവരം ലഭിക്കുകയുമായിരുന്നു.












Click it and Unblock the Notifications