പാമ്പ് പിടിക്കാൻ ലൈസൻസായി; വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻസ് നൽകാൻ വനംവകുപ്പ്
തിരുവനന്തപുരം: വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻ നൽകാൻ വനംവകുപ്പ് തീരുമാനിച്ചു. രാജവെമ്പാല അടക്കം ആയിരക്കണക്കിന് പാമ്പുകളെ പിടിച്ച സുരേഷിന് ഇതുവരെ ലൈസൻസ് നൽകിയിരുന്നില്ല. പാമ്പുപിടിക്കാനുള്ള ലൈസൻസ് ലഭിക്കാൻ നിയമസഭ പെറ്റിഷൻ കമ്മിറ്റിക്ക് വാവ സുരേഷ് നൽകിയ പരാതിയിൽ ഹീയറിംഗ് നടത്താൻ കൂടിയ യോഗത്തിലാണ് തീരുമാനം ആയത്.
കമ്മിറ്റി ചെയർമാൻ കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ആണ് യോഗം ചേർന്നത്. വനംവകുപ്പിന്റെ നിയമങ്ങൾ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ സന്നദ്ധനാണെന്ന് സുരേഷ് അറിച്ചതോടെയാണ് ലൈസൻസിനായി വനംവകുപ്പിന് അപേക്ഷ നൽകാൻ പെറ്റിഷൻ കമ്മിറ്റി നിർദ്ദേശിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി ജയപ്രസാദ് അപേക്ഷ അംഗീകരിക്കുകയും ചെയ്തു.

PC: fb/ Vava Suresh
പാമ്പുകളെ പിടികൂടാനുള്ള ലൈസൻസ് വനംവകുപ്പ് ആസ്ഥാനത്ത് നിന്ന് ഉടൻ കൈമാറും. പാമ്പ് പിടിക്കുന്നതിലും അവയെ കൈകാര്യം ചെയ്യുന്നതിലും വാവ സുരേഷിനുള്ള വർഷങ്ങൾ നീണ്ട് വൈദഗ്ദധ്യം പരിഗണിച്ചാണ് തീരുമാനം. അശാസ്ത്രീയമായ രീതിയിലാണ് വാവ സുരേഷ് പാമ്പ് പിടിക്കുന്നതെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിലെ ഒരു വിഭാഗം ലൈസൻസ് കൊടുക്കുന്നതിന് എതിര് നിന്നത്.
പാമ്പുകളെ പിടികൂടാനുള്ള ലൈസൻസ് വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ഉടൻ കൈമാറും. പാമ്പ് പിടിക്കുന്നതിലും അവയെ കൈകാര്യം ചെയ്യുന്നതിലും വാവസുരേഷിനുള്ള വർഷങ്ങൾ നീണ്ട വൈദഗ്ദ്ധ്യം പരിഗണിച്ചാണ് തീരുമാനം.അശാസ്ത്രീയമായ രീതിയിലാണ് വാവ സുരേഷ് പാമ്പ് പിടിക്കുന്നതെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിലെ ഒരുവിഭാഗം തടസം നിന്നത്. ഇതിനാൽ സുരേഷിന് ലൈസൻസ് നൽകിയിരുന്നില്ല.
കഴിഞ്ഞ വർഷം കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിന് ഇടയിൽ സുരേഷിന് പാമ്പ് കടിയേറ്റിരുന്നു. എന്നാൽ, കടിച്ച പാമ്പിനെ പിടികൂടി കുപ്പിയിൽ അടച്ച ശേഷം ആണ് ആശുപത്രിയിലേക്ക് പോയത്. വിദഗ്ധ ചികിത്സ കിട്ടാനായി മന്ത്രി വി എൻ വാസവൻ എത്തിയാണ് സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്.
ലൈസൻസ് നിർദ്ദേശങ്ങൾ:
65 വയസ്സിൽ താഴെ ഉള്ളവർക്കാണ് ലഭിക്കുക.
മുൻ പരിചയം, വൈദഗ്‌ധ്യം, ആരോഗ്യം, സ്വഭാവം എന്നിവ കണക്കിൽ എടുക്കും. ലഹരി ഉപയോഗിക്കുന്ന ആളുകളേയും പരാതികളും ആക്ഷേപങ്ങളും നേരിടുന്നവരെയും പരിഗണിക്കില്ല. അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അഗ്നിശമന സേനയ്ക്കും പോലീസിനും ലഭ്യമാക്കും. ലിസ്റ്റ് വനംവകുപ്പിന്റെ വെബ്‌സൈറ്റിലും നൽകും.












Click it and Unblock the Notifications