കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്റെ കൊലപാതകം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കോട്ടയത്ത് പ്രണയ വിവാഹത്തെത്തുടർന്ന് നവവരനെ പെൺകുട്ടിയുടെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുൻവശത്തെ റോഡ് ഉപരോധിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് റോഡ് ഉപരോധിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഇതിനിടെ സെക്രട്ടേറിയറ്റിൽ നിന്നും പുറത്തേക്ക് മുഖ്യമന്ത്രി വരുന്നതറിഞ്ഞ് ഒരു സംഘം പ്രവർത്തകർ നബാർഡിന് മുൻവശം നിലയുറപ്പിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു.കരിങ്കൊടി കാണിക്കുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് നേതാവ് അച്ചു അജയഘോഷിനെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

pinarayi-

കരിങ്കൊടി കാട്ടിയ നാല് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് പ്രവർത്തകർ കന്റോൺമെന്റ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത് പൊലീസുമായി ഉന്തും തള്ളിനുമിടയാക്കി. എ.സി സുനീഷ് ബാബുവുയുമായി നടത്തിയ അനുരഞ്ജനചർച്ചയിൽ ഉപരോധം അവസാനിപ്പിച്ചു.

Recommended Video

cmsvideo
സുരക്ഷാ ചുമതലയുണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ് | Oneindia Malayalam

നേമം ഷജീർ, ഫിറോസ്, വിപിൻ, അരുൺ.എസ്.പി എന്നിവരെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റ് ചെയ്‌തു. വിൻസന്റെ എം.എൽ.എ, ഡി.സി.സി സെക്രട്ടറിമാരായ വിപിൻ ജോസ്, ഹരിദാസ് എന്നിവർ ഇവരെ ജയിലിൽ സന്ദർശിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിൽ സംസ്ഥാന ഭാരവാഹികളായ എസ്.എം. ബാലു, ജി. ലീന, എൻ.എസ്. നുസൂർ, എം. പ്രസാദ് എന്നിവർ സംസാരിച്ചു.

English summary
Thiruvananthapuram Local News: Youth congress agitation against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X