തിരുവനന്തപുരത്ത് സോഫയില്‍ അസ്ഥികൂടം; അച്ഛനെ തിരഞ്ഞുവന്ന മകള്‍ കണ്ടത്, നഗരം നടുങ്ങി!!
മകള്‍ക്ക് ആഴ്ചകള്‍ക്ക് ശേഷമെങ്കിലും തോന്നിയത് ഭാഗ്യം. ഒടുവില്‍ അച്ഛനെ തേടിയെത്തിയ മകള്‍ക്ക് കാണാന്‍ സാധിച്ചത് അച്ഛന്റെ അസ്ഥികൂടം.
തിരുവനന്തപുരം: നഗര ജീവിതം മനുഷ്യരെ എത്രത്തോളം അന്യരാക്കി എന്നതിന് ഉദാഹരണമാണ് രാധാകൃഷ്ണന്റെ മരണം. അദ്ദേഹത്തെ കാണാന്‍ ആരും ശ്രമിച്ചില്ല. പുറത്തുകണ്ടില്ലെങ്കിലും ചോദിച്ചെത്തുന്ന അയല്‍വാസികള്‍ ഇല്ല എന്നതാണ് നഗരത്തിന്റെ ശാപം. ഈ ശാപത്തിന്റെ ഒടുവിലെ ഇരയാകില്ല രാധാകൃഷ്ണന്‍.
പ്രായം വരുത്തിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പലതും രാധാകൃഷ്ണനെ അലട്ടിയിരുന്നു. എങ്കിലും അദ്ദേഹത്തെ കാണാന്‍ അരും ശ്രമിച്ചില്ല. ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാഞ്ഞിട്ടല്ല. മകള്‍ക്ക് ആഴ്ചകള്‍ക്ക് ശേഷമെങ്കിലും തോന്നിയത് ഭാഗ്യം. ഒടുവില്‍ അച്ഛനെ തേടിയെത്തിയ മകള്‍ക്ക് കാണാന്‍ സാധിച്ചത് അച്ഛന്റെ അസ്ഥികൂടം. പോലീസ് വിശദമായി അന്വേഷിച്ചു, ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

മരിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു
എഴുപതുകാരനാണ് കെപി രാധാകൃഷ്ണന്‍. ഡെന്റല്‍ കോളജില്‍ നിന്ന് വിരമിച്ച ജീവനക്കാരന്‍. മരിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു. പക്ഷേ ആരും അറിഞ്ഞില്ല.

തനിച്ചാണ് രാധാകൃഷ്ണന്‍
പഴയ മെഡിക്കല്‍ കോളജ് റോഡിലെ ഇരുനില വീട്ടില്‍ തനിച്ചാണ് രാധാകൃഷ്ണന്‍ താമസിച്ചിരുന്നത്. ഭാര്യയുണ്ടെങ്കിലും താമസം ഒരുമിച്ചല്ല.

മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മകള്‍
പിജി മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മകള്‍. ഒരു ഡോക്ടറെ വിവാഹം ചെയ്ത് കോട്ടയത്ത് അമ്മ അംബികയോടൊപ്പം താമസിക്കുന്നു. ഇടയ്ക്ക് അച്ഛനെ ഫോണില്‍ വിളിക്കാറുണ്ട്.

രാധാകൃഷ്ണനും അംബികയും
രാധാകൃഷ്ണനും അംബികയും വര്‍ഷങ്ങളായി ഒരുമിച്ചല്ല താമസം. ഇടയ്ക്ക് ഫോണില്‍ വിളിക്കും. അത്രമാത്രം. നാല് മാസം മുമ്പാണ് ഇരുവരും അവസാനമായി ഫോണില്‍ സംസാരിച്ചത്.

വീട് അടച്ചിട്ടിരിക്കുന്നു
രാധാകൃഷ്ണനെ കാണാന്‍ മകള്‍ അടുത്തിടെ വീട്ടില്‍ വന്നിരുന്നു. പക്ഷേ, വീട് അടച്ചിട്ടിരിക്കുന്നു. അല്‍പ്പസമയം അവിടെ നിന്ന് മടങ്ങി.

വീണ്ടും മകള്‍ വന്നു
ഞായറാഴ്ച വീണ്ടും മകള്‍ വന്നു. അപ്പോഴും വീട് അടച്ചിട്ടിരിക്കുന്നു. ഫോണ്‍ ബില്ലുകളും കത്തുകളുമെല്ലാം വാതിലില്‍ കിടക്കുന്നു. കുറേ ദിവസമായി വീട്ടില്‍ ആളില്ലെന്ന് ബോധ്യമാകുന്ന തരത്തില്‍.

പോലീസിനെ വിളിച്ചു
സംശയം തോന്നിയ മകള്‍ മെഡിക്കല്‍ കോളജ് പോലീസിനെ വിവരം അറിയിച്ചു. അവര്‍ കതക് ചവിട്ടി തുറന്നപ്പോഴാണ് അച്ഛന്റെ മൃതദേഹം സോഫയില്‍ കണ്ടത്. ചീഞ്ഞളിഞ്ഞിരുന്നു.

ശരീരം അഴുകിയ നിലയില്‍
സോഫയില്‍ കിടക്കുന്ന മൃതദേഹമാണ് മകള്‍ കണ്ടത്. ശരീരം അഴുകിയ നിലയിലായിരുന്നു. പല ഭാഗങ്ങളും എല്ല് കാണുന്നുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

പോലീസ് പറയുന്നത്
ഒറ്റപ്പെട്ട് താമസിച്ചതാണ് രാധാകൃഷ്ണന്റെ മരണവിവരം ആരും അറിയാതെ പോയതെന്ന് എസ്‌ഐ ബി ഗിരിലാല്‍ പറഞ്ഞു. രാധാകൃഷ്ണന്‍ എല്ലാവരോടും സംസാരിക്കുന്ന പ്രകൃതക്കാരന്‍ ആയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

അസ്വാഭിവക മരണത്തിന്റെ ഗണത്തില്‍
മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റ്‌മോര്‍ട്ടവും കഴിഞ്ഞു. അസ്വാഭിവക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications