കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം: മേയര്‍ക്ക് പരിക്ക്

  • By Sanoop
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ സംഘര്‍ഷത്തില്‍ മേയര്‍ക്ക് പരിക്ക്. സിപിഎം ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള ഉന്തിനും തള്ളിനുമിടയിലാണ് മേയര്‍ വികെ പ്രശാന്തിന് പരിക്കേറ്റത്. ഹെമാക്‌സ് ലൈറ്റുകല്‍ സ്ഥാപിക്കുന്നതിനെചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയറെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എംപിമാരുടെയും എംഎല്‍മാരുടയെും ഫണ്ട് ഉപയോഗിച്ച് ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നത് ബിജെപി അംഗങ്ങളാണ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിനെ സിപിഎം അംഗങ്ങല്‍ എതിര്‍ത്തതോടുകൂടിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. വിഷയം അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷത്തിന്റെ ആവശ്യം മേയര്‍ തള്ളി. ഇതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു.

 tttt

പ്രതിപക്ഷ നേതാവിനോട് കയര്‍ത്ത മേയര്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ പിടിച്ച് തള്ളിയപ്പോഴാണ് രണ്ടുപേരും വീണതെന്നും സിപിഎം കൗണ്‍സിലര്‍മാരാണ് പ്രശ്‌നം വഷളാക്കിയതെന്നും ബിജെപി ആരോപിചചു. അതേ സമയം കൗണ്‍സില്‍ യോഗത്തിലേക്ക് പുറത്തുനിന്നുള്ളവര്‍ എത്തിയാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് സിപിഎമ്മും ആരോപിച്ചു.

ചേമ്പറില്‍ നിന്നിറങ്ങി ഓഫീസിലേക്ക് പോകുന്ന വഴിയാണ് മേയര്‍ ഉന്തിനും തള്ളിനുമിടയില്‍പ്പെട്ടത്. മുറിയിലേക്ക് പോകാന്‍ ഗോവണിപ്പടിയില്‍ കയറിയ മേയറെ ചില അംഗങ്ങള്‍ വലിച്ച് താഴെയിട്ടെന്നും നിലത്തിട്ട് ചവിട്ടിയെന്നും പറയുന്നു. സുരക്ഷാ ജീവനക്കാരും ഭരണകക്ഷി കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് മേയറെ രക്ഷപ്പെടുത്തിയത്. മേയറെ തടഞ്ഞുവച്ച വനിതാ കൗണ്‍സിലര്‍മാരെ ഭരണ പക്ഷത്തുള്ളവര്‍ മര്‍ദ്ദിച്ചതായും ബിജെപി അംഗങ്ങള്‍ ആരോപിച്ചു.

English summary
thiruvanathapuram corporation meeting cpm bjp councilers conflict. mayor vk prashanth was injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X