തലയ്ക്ക് സ്ഥിരതയുള്ളവർ കോൺഗ്രസിൽ പോകില്ലെന്ന് കാനം! തമാശ പറയേണ്ട കാര്യമല്ലെന്ന് തിരുവഞ്ചൂരും...

 • Written By:
Subscribe to Oneindia Malayalam
cmsvideo
  'തലയ്ക്ക് സ്ഥിരതയില്ലാത്തവരേ കോണ്‍ഗ്രസിനോട് സഹകരിക്കൂ' | Oneindia Malayalam

  തിരുവനന്തപുരം: സിപിഐ-സിപിഎം പോര് മുതലെടുക്കാൻ നോക്കിയ കോൺഗ്രസിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ കിടിലൻ മറുപടി. തലയ്ക്ക് സ്ഥിരതയുള്ളവരാരും കേരളത്തിൽ കോൺഗ്രസിനൊപ്പം പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞദിവസം സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച തിരുവഞ്ചൂരിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

  ഹാദിയ കേസ്; ഹാജരാകുന്നത് 'ലക്ഷങ്ങൾ വിലയുള്ള' അഭിഭാഷകർ! നിയമയുദ്ധത്തിന് മണിക്കൂറുകൾ മാത്രം...

  'എന്റേം മക്കൾടേം കണ്ണീർ ആരൊപ്പും', ഉമ്മൻചാണ്ടിയെ സാക്ഷിയാക്കി ഭാര്യ മറിയാമ്മ ഉമ്മൻ ചോദിച്ചു! വീഡിയോ

  കാനത്തിന്റെ പ്രസ്താവനയ്ക്ക് തിരുവഞ്ചൂരും ഉടൻ മറുപടി നൽകി. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ ഉറച്ചുനിൽക്കുന്നതായും, തമാശ പറയേണ്ട കാര്യമല്ല ഇതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. രാജ്യത്തിലെ പൊതു രാഷ്ട്രീയ സ്ഥിതി സിപിഐ മനസിലാക്കണം. സിപിഐ ദേശീയ കൗൺസിൽ അംഗീകരിച്ച രാഷ്ട്രീയ പ്രമയത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

  kanamthiruvanchoor

  എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് കരട് പ്രമേയം മാത്രമാണെന്നായിരുന്നു കാനം രാജേന്ദ്രൻ വിശദീകരിച്ചത്. ഇതിനെ പാർട്ടിയുടെ അഭിപ്രായമായി കാണാനാകില്ലെന്നും, തിരുവഞ്ചൂരിന്റെ ക്ഷണം ഗൗരവത്തിലെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം കോട്ടയത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു തിരുവഞ്ചൂർ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത്. റവന്യൂ വകുപ്പിനെ അഭിനന്ദിച്ച തിരുവഞ്ചൂർ, സിപിഐയും കോൺഗ്രസും ഒരുമിച്ചു ഭരിച്ച കാലത്തെക്കുറിച്ചും ഓർമ്മിപ്പിച്ചിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  thiruvanchoor has invited cpi and kanam replied to him.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്