മൂന്നാര്‍ കൈയേറ്റം; രാജേന്ദ്രന്‍ എംഎല്‍എ കുറ്റം സമ്മതിച്ചെന്ന് വെളിപ്പെടുത്തല്‍, നടപടിയെടുത്തില്ല!!
വൈദ്യുതി ബോര്‍ഡിന്റെയും റവന്യൂ വകുപ്പിന്റെയും ഭൂമിയാണ് രാജേന്ദ്രന്‍ കൈയേറിയിരുന്നത്. നിയമാനുസൃതമാക്കും എന്നാണ് ഇക്കാര്യം പുറത്തായപ്പോള്‍ അദ്ദേഹം പറഞ്ഞത്.
കൊച്ചി: മൂന്നാറില്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. കൈയേറിയെന്ന കാര്യം അദ്ദേഹം സമ്മതിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത്.
രാജേന്ദ്രന്റേത് കൈയേറ്റ ഭൂമിയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. രാജേന്ദ്ര ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ഒരു ജനപ്രതിനിധിയെ മോശമാക്കേണ്ടെന്ന് കരുതിയാണ് നടപടിയെടുക്കാതിരുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

വൈദ്യുതി ബോര്‍ഡിന്റെയും റവന്യൂ വകുപ്പിന്റെയും ഭൂമിയാണ് രാജേന്ദ്രന്‍ കൈയേറിയിരുന്നത്. നിയമാനുസൃതമാക്കും എന്നാണ് ഇക്കാര്യം പുറത്തായപ്പോള്‍ അദ്ദേഹം പറഞ്ഞത്. എംഎല്‍എയെ മോശമാക്കേണ്ടെന്ന് കരുതിയാണ് നടപടി സ്വീകരിക്കാതിരുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

രാജേന്ദ്രന്റെ ഭൂമിയുടെ പട്ടയത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. പട്ടയം വ്യാജമാണെന്ന് രേഖകള്‍ പുറത്തുവന്നതിനാല്‍ സത്യാവസ്ഥ പരിശോധിക്കണം. ഇതിന് റനന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും മൂന്നാറില്‍ നിര്‍മാണം തുടരുകയാണ്. ഇത്തരത്തില്‍ നിര്‍മാണം നടക്കുന്നത് എങ്ങനെയാണെന്നു അന്വേഷിക്കണമെന്നും ചെന്നിത്തല നല്‍കിയ കത്തിലുണ്ട്. അതേസമയം, ഭൂമാഫിയക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് കണ്ടെത്തി.

സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമത്തിലും ദേവികുളത്തുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥന്‍ ഭൂമി കൈയേറി വളച്ചുകെട്ടിയത്. ഒന്നര പതിറ്റാണ്ടിലേറെ മൂന്നാര്‍, ദേവികുളം സ്റ്റേഷനുകളില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥന്‍ രണ്ട് വര്‍ഷം മുമ്പാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറിയതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് വിഎസ് അച്യുതാനന്ദനെ ലക്ഷ്യമിട്ട് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. ടാറ്റക്കെതിരേ സമരം നടത്തിയ വിഎസ് ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. വിഎസ് പറയുന്നതിനെല്ലാം മറുപടി പറയാതിരിക്കുകയാണ് അന്തസെന്നും ഉമ്മന്‍ ചാണ്ടിക്കുള്ള മര്യാദ പോലും വിഎസിനില്ലെന്നും മണി പറഞ്ഞു.












Click it and Unblock the Notifications