'ദിലീപ് കേസ് പോലെ അല്ല,അവസരം കിട്ടത്താപ്പോ പ്ലേയ്റ്റ് മാറ്റി';പരാതിക്കാരിയെ അധിക്ഷേപിച്ച് കമന്റുകൾ
കൊച്ചി; യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ച സംഭവത്തിൽ പ്രതികരിച്ച് ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും കുറ്റാരോപിതർ അതിജീവിതകളെ നിശബ്ദമാക്കാൻ ഉപയോഗിക്കുന്ന പാറ്റേൺ ഇവിടെ തിരിച്ചറിയേണ്ടതുണ്ടെന്നുമായിരുന്നു ഡബ്ല്യുസിസിയുടെ പോസ്റ്റ്.തങ്ങൾ അവർക്കൊപ്പം തന്നെയാണെന്നും സംഘടന ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
എന്നാൽ പോസ്റ്റിന് കീഴെ സംഘടനയ്ക്കും അതിജീവിതയ്ക്കുമെതിരെ കടുത്ത അധിക്ഷേപമാണ് ചിലർ നടത്തുന്നത്.

യുവനടിയുടേത് കള്ളക്കേസ് ആണെന്നും അതിജീവിച്ചവനൊപ്പം ആണെന്നുമാണെന് ചിലരുടെ പ്രതികരണം. ഉഭയ സമ്മതപ്രകാരം ലൈംഗികതയിൽ ഏർപ്പെട്ടിട്ട് എന്തെങ്കിലും ഏതെങ്കിലും ഒരു വിഷയത്തിൽ തമ്മിൽ തെറ്റുമ്പോൾ ആ ലൈംഗികതയെ ആയുധമാക്കി ഒരാളെ വര്ഷങ്ങളോളം ജയിലിലേക്ക് വിടുക എന്നത് അനീതിയാണെന്നും ചിലർ പറയുന്നു. ഡബ്ല്യുസിസിക്കെതിരേയും ചിലർ രംഗത്തെത്തി. ചില കമന്റുകൾ വായിക്കാം

'ആദ്യത്തെ കേസിൽ ആണേൽ അവൾക്കു ഒപ്പം തന്നെ ആണ് 100%.. കാരണം ഒന്നും അറിയാതെ ജോലി കഴിഞ്ഞു വന്നിരുന്ന ഒരു പെൺകുട്ടിയെ ഒരു കൂട്ടം ആളുകൾ ചേർന്ന് ആക്രമിക്കുക ആയിരുന്നു.പക്ഷെ ഇത് അങ്ങനെ ആണോ.കാരണം ഈ പറയുന്ന കേസിൽ ഒരാൾ നമ്മളെ ആക്രമിക്കാൻ വന്നാൽ ആദ്യം തന്നെ അതിനെ തടയണം. അവസരം കിട്ടും എന്നുള്ള പ്രതീക്ഷയിൽ ഒരാളുടെ അക്രമം സഹിക്കുക.അവസരം തന്നില്ല എങ്കിൽ പരാതി പെടുക ഇതാണോ ശരി. നമ്മുക്ക് അഭിമാനം ഒന്ന് ഇല്ലേ.പിന്നെ അയാളെ ഇവിടെ വെള്ള പൂശുക അല്ല ഇതിൽ അയാളുടെ ഭര്യയെ, മക്കളെ ഒന്നും ആലോചിക്കാതെ നടന്നവനെ സത്യത്തിൽ ഇനി പുറം ലോകം കാണിക്കരുത്.ഇങ്ങനെ ഒക്കെ ചെയ്‌യുമ്പോൾ എനിക്ക് ഒരു കുടുബം ഉണ്ടന്ന് കൂടി അങ്ങേര് ആലോചിക്കണം.. പിന്നെ ഇയാൾക്ക് ഒരു കുടുബം ഉണ്ടന്ന് ആദ്യം ആ പെൺകുട്ടിക്ക് അറിയാമരുന്നാലോ.. ഒന്നും അറിയാതെ അല്ല ആ കുട്ടി കെണിയേൽ ആയതു'

'ഇരയുടെ പേര് വെളിപ്പെടുത്തിയതും
അറസ്റ്റ് പേടിച്ചു വിദേശത്തേക്ക് കടന്നതും
ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചതും തെറ്റ് തന്നെയാണ്.പക്ഷെ ഒന്നിലധികം തവണ പ്രതിക്ക് ഒപ്പം പോയി എന്നൊരു വാദം സ്ട്രോങ് ആയി നിൽക്കുമ്പോൾപ്രതിയെ മാത്രം കുറ്റം പറയാൻ എങ്ങനെ സാധിക്കും'

'നിങ്ങൾ സോഷ്യൽ മീഡിയകളിലൂടെ ഘോരം ഘോരം പ്രസംഗവും, ആരോപണങ്ങളും, ചോദ്യങ്ങളും നടത്താതെ കൂട്ടായ്മയായി സമരങ്ങൾ, മറ്റ് പ്രതിഷേധങ്ങളുമായി തെരുവുകളിലേക്കിറങ്ങുക... അധികാരികളുടെ മൂടികെട്ടിയ കണ്ണുകൾ തുറപ്പിക്കുക... അല്ലാതെ ദിവസവും രാവിലെ ഉണരമ്പോൾ ഞങ്ങൾ അതിജീവിതക്കൊപ്പമാണ്, എന്നും കൂടെയുണ്ടാകും എന്ന് പറഞ്ഞ് പോസ്റ്റുകൾ ഇട്ടിട്ട് ഒരു കാര്യവുമില്ല... നിങ്ങൽ ഈ സിനിമ മേഘലയിലെ സ്ത്രീകളുടെ സുരക്ഷക്കായി രൂപം കൊടുത്ത ഈ സംഘടന നിലവിൽ വന്നിട്ട് അഞ്ച് വർഷങ്ങളായി .... അതിനുള്ളിൽ എത്ര പീഡനങ്ങൾ നടന്നു സിനിമ മേഘലയിൽ'

'1. അതിജീവിത എന്തിനാണ് ഒന്നിൽ കൂടുതൽ പീഡനം നടന്നിട്ട് പരാതി കൊടുക്കാതെ ഇരുന്നത് ?
2. അതിജീവിത എന്തിനാണ് WhatsApp chat delete ചെയ്തത് ?
3. കേസ് ആരോപിക്കപ്പെട്ട ആളുടെ വീടും മേൽവിലാസവും കൊടുത്തു, അതെ സമയം ട്രോമയിൽ ആണെന്ന് പറയുന്ന അതിജീവിത reels um ഇട്ടു സുഖിച്ചു ജീവിക്കുന്നു.
4. കുറ്റം ആരോപിക്കപ്പെട്ട ആള് married ആണെന്ന് അതിജിവിതയിൽ മറച്ചു വെച്ചിട്ടില്ല. അപ്പോ രണ്ട് പേർക്കും അറിയാം ഇതൊരു casual relationship ആയി തീരുമെന്ന്. അവസരം കിട്ടാതെ വന്നപ്പോ plate 360° തിരിച്ചു എന്ന് ചോർ തിന്നുന്നവർക്ക് മനസിലാക്കാം.
ഇനിയും ഇത് പോലെ ഉള്ള fake വ്യക്തി വൈരാഗ്യ കേസുകൾ സ്ത്രീപക്ഷ കാർഡിൽ ഇറക്കുമ്പോൾ തൊഴിൽ ഇടങ്ങളി സ്ത്രീകൾ അനുഭവിക്കുന്ന "real പ്രശ്നങ്ങൾ" വരെ laughing stock ആകുന്നതിൽ യാതൊരു അത്ഭുതവുമില്ല.'

'ദിലീപ് കേസിലെ അതിജീവിതയും വിജയ് ബാബു കേസിലെ "അതിജീവിതയും" തമ്മിൽ ആകാശവും പാതാളവും പോലെ അകലം ഉണ്ട് .യഥാർത്ഥ അതിജീവനത്തെ പരിഹാസ്യമാക്കരുത്'

അടുത്ത ബന്ധമുള്ള സ്ത്രീകൾ ഇയാൾക്കെതിരെ പരാതി നൽകിയപ്പോൾ നിങ്ങളൊക്കെ എവിടെയായിരുന്നു.? അന്നു നിങ്ങൾ ശക്തമായി പ്രതികരിച്ചിരുന്നു വെങ്കിൽ ഇപ്പോൾ ഇയാൾക്ക് ഇരു ചെയ്യാനുള്ള ധൈര്യം ഉണ്ടാവുമായിരുന്നോ.?
Recommended Video

'കോടതിക്ക് തെളിവും, സാക്ഷികളുമാണ് വേണ്ടത്. അത് കൊടുക്കാൻ നോക്കൂ. ചുമ്മാ വാദത്തിന് വേണ്ടി വളവളാ അടിക്കാതെ. ദിലീപ് കേസ് പോലെയല്ല ഇതെന്ന് ആദ്യം മനസ്സിലാക്കൂ'.












Click it and Unblock the Notifications