
ദിലീപ് ശരിയാണെന്ന് തോന്നാൻ കാരണമിത്, പച്ചയ്ക്ക് പറഞ്ഞത്, ക്രൈംബ്രാഞ്ച് കള്ളക്കേസുണ്ടാക്കുന്നുവെന്ന് പിസി ജോർജ്
കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വ്യാജ വാട്സ്ആപ്പ് സ്ക്രീൻഷോട്ട് പിസി ജോർജിന്റെ മകൻ ഷോൺ ജോർജിന് കുരുക്കായിരിക്കുകയാണ്. വധഗൂഢാലോചന കേസിലെ രണ്ടാം പ്രതിയായ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിലേക്ക് സ്ക്രീൻഷോട്ട് എത്തിയത് ഷോണിൽ നിന്നാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമാണ് പിസി ജോർജിന്റെ നിലപാട്. അതിജീവിതയെ പലവട്ടം പിസി ജോർജ് അധിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ റെയ്ഡ് ദിലീപിന്റെ കേസ് തീരാറായപ്പോള്‍ ക്രൈംബ്രാഞ്ച് വേറെ കളളക്കേസ് ഉണ്ടാക്കുന്നതാണെന്ന് പിസി ജോർജ് ആരോപിക്കുന്നു.

പിസി ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെ: കഴിഞ്ഞ 5 ദിവസമായി താന്‍ പാലാ മെഡിസിറ്റി ആശുപത്രിയില്‍ അസുഖമായി കിടക്കുകയായിരുന്നു. ഇന്നലെയാണ് വീട്ടില്‍ വന്നത്. ഇന്ന് രാവിലെ 7 മണിക്ക് മുന്‍പ് വീട്ടില്‍ രണ്ട് വണ്ടി പോലീസ് വന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ വീട് റെയ്ഡ് ചെയ്യുകയാണെന്ന് പറഞ്ഞു, ഓര്‍ഡര്‍ കാണിച്ചു.

2019ലോ മറ്റോ ദിലീപിന്റെ അനിയന്‍ ഷോണിനെ ഫോണില്‍ വിളിച്ചു, ആ ഫോണ്‍ കിട്ടണം എന്നാണ്. പോയി തപ്പിയെടുത്തോ തനിക്ക് വിരോധമില്ലെന്ന് പറഞ്ഞു. ആ ഫോണ്‍ നഷ്ടപ്പെട്ടു എന്ന് 2019ല്‍ തന്നെ ഷോണ്‍ എസ്പിക്ക് പരാതി കൊടുത്തിട്ടുളളതാണ്. പിന്നെ വീട്ടില്‍ തപ്പിയിട്ട് കാര്യമുണ്ടോ. മകന്റെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കൊച്ചിന്റെ ടാബ് എന്തിനാണ് ഇവര്‍ക്ക്?

പിണറായിയുടെ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് വേണ്ടിയാണ് ഈ പരിശോധന. ആ രേഖകളൊക്കെ തന്റെ കയ്യിലുണ്ട്. അതൊന്നും കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ധൈര്യമുണ്ടെങ്കില്‍ അവര്‍ എടുക്കട്ടെ. ഒന്നാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ ടാബ് വേണം എന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയാല്‍ അത് നാണംകെട്ട പരിപാടിയാണ്.

ദിലീപിന്റെ കേസ് തീരാറായപ്പോള്‍ ക്രൈംബ്രാഞ്ച് വേറെ കളളക്കേസ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ദിലീപിന്റെ കേസും പിസി ജോര്‍ജുമായിട്ട് എന്താണ് ബന്ധം എന്നും പിസി ജോര്‍ജ് ചോദിച്ചു. ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ കാണാതായിട്ട് മൂന്ന് കൊല്ലമായി. അപ്പോള്‍ പോലീസ് ഇവിടെ വന്ന് പരിശോധിക്കുന്നതില്‍ വല്ല അര്‍ത്ഥവും ഉണ്ടോ. ഉദ്ദേശം രാഷ്ട്രീയക്കളിയാണ്. നേരിടാന്‍ തയ്യാറാണ്.

തന്നെ എത്ര പ്രാവശ്യം അറസ്റ്റ് ചെയ്ത് കൊണ്ട് പോയി. താന്‍ മിണ്ടിയില്ലല്ലോ. വീട്ടിലെ എല്ലാ മേശയും അലമാരിയും തുറന്ന് കൊടുക്കാം. അവര്‍ റെയ്ഡ് ചെയ്യട്ടെ, പരാതിയില്ല. അല്‍പം ചൂടാകേണ്ടി വന്നത് കുട്ടികളുടെ ഐ പാഡ് എടുത്തപ്പോഴാണ്. ബാക്കി എന്ത് എടുത്താലും വിരോധമില്ല. എന്തിനാണ് ഈ പണി. താന്‍ ഒരു തെറ്റും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. തെറ്റ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുമില്ല.

തന്റെ മകന്‍ തെറ്റ് ചെയ്തുവെങ്കില്‍ താന്‍ അത് പ്രോത്സാഹിപ്പിക്കില്ല. തെറ്റാണെന്ന് തന്നെ പറയും. താന്‍ ദിലീപിനെ മാത്രമല്ല ഫ്രാങ്കോ പിതാവിനേയും അനുകൂലിച്ചു. ബോധ്യമില്ലാതെ ഒന്നും പറയില്ല. പഞ്ചാബില്‍ പോയി കയ്യിലെ കാശ് മുടക്കി അന്വേഷിച്ച് നിരപരാധിയാണ് എന്ന് ബോധ്യപ്പെട്ടിട്ടാണ് അദ്ദേഹത്തെ പിന്തുണച്ചത്. ദിലീപിന്റെ കേസില്‍ നടിയുടെ പേര് പറയാന്‍ പാടില്ല. അവരുടെ പത്രസമ്മേളനത്തിലെ വൈരുദ്ധ്യങ്ങളാണ് ദിലീപിന്റെ ഭാഗം ശരിയാണെന്ന് തോന്നാന്‍ കാരണം.

താനത് പച്ചയ്ക്ക് പറഞ്ഞിട്ടുളളതാണ്. ആ സ്ത്രീയെ ഉപദ്രവിക്കണം എന്ന് തനിക്കില്ല. അവര്‍ കല്യാണം കഴിഞ്ഞ് പോയെന്നാണ് കേട്ടത്. അതിന്റെ വിവരങ്ങള്‍ അറിയില്ല. മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല. മുഖ്യമന്ത്രി 28 തവണ കള്ളക്കടത്ത് നടത്തി സ്വര്‍ണം കൊണ്ട് വന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ആ വിഷയം ജനത്തിന് മുന്നില്‍ ശക്തമായി അവതരിപ്പിച്ചതിന് ശേഷം തന്നെ വേട്ടയാടാന്‍ തുടങ്ങിയതാണ്.
ദിലീപ് കേസ്; ഫോൺ കൊടുക്കാൻ തയ്യാറാകാതെ ഷോൺ, ക്രൈംബ്രാഞ്ചുമായി തർക്കം

ഇന്ന് വേട്ടയാടാന്‍ കാരണം, ലാവലിന്‍ കേസ് പിണറായി വിജയന്‍ സുപ്രീം കോടതി വിധി വരാതെ പിടിച്ച് വെച്ചിരിക്കുകയായിരുന്നു. തിരുവോണം കഴിഞ്ഞാല്‍ ആദ്യം വരുന്ന സുപ്രീം കോടതി വിധി ലാവലിന്‍ കേസ് ആണ്. ലാവലിന്‍ കേസില്‍ തന്നെ പിണറായി വിജയന്‍ ജയിലില്‍ പോകും. ലാവലിന്‍ കേസ് വരുമ്പോള്‍ പിസി ജോര്‍ജും വീടും മകനും ഒക്കെ വാര്‍ത്തയാക്കി ശ്രദ്ധ തിരിക്കാനാണ് ശ്രമം. തിരഞ്ഞെടുപ്പ് തോറ്റ് ആരോഗ്യവും വയ്യാതെ ഇരിക്കുന്ന തന്നെ വെറുതെ വിടില്ലെന്നാണ്. ഇത് മര്യാദയാണോ?
അമൃതയെ ചേർത്ത് നിർത്തി ചുംബിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍

ഷോണ്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഇന്ന് ആശുപത്രിയില്‍ പോകേണ്ടതായിരുന്നു. അപ്പോഴാണ് റെയ്ഡ്. മാനനഷ്ടത്തിന് സിവിലും ക്രിമിനലും കേസ് കൊടുക്കേണ്ടതാണ്. നഷ്ടപരിഹാരം പോലീസുകാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കേണ്ടി വരും. തനിക്കത് ആഗ്രഹമില്ല. പിണറായിയുടെ കയ്യില്‍ നിന്ന് തന്നെ വാങ്ങാനുളള നിയമമുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്. പോലീസുകാര്‍ ഇനിയും പിണറായി പറയുന്നത് കേട്ട് ചാടിയാല്‍ അനുഭവിക്കേണ്ടി വരും. താന്‍ വിട്ടുവീഴ്ച ഇല്ലാത്ത നടപടിയിലേക്ക് പോകും.