പ്രൊഫൈല്‍ പിക് അപ്‌ഡേറ്റ് ചെയ്ത് ഉമ്മന്‍ചാണ്ടി, പിണറായിയ്ക്കുള്ള മറുപടിയോ? ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അധിക സുരക്ഷ ഏര്‍പ്പാടാക്കിയതിനെ പരോക്ഷമായി പരിഹസിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രം പ്രൊഫൈല്‍ പിക്ക് ആക്കിയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
യൂത്ത് കോണ്‍ഗ്രസ്, യു ഡി എഫ് നേതാക്കളെല്ലാം ചിത്രം ഏറ്റെടുത്തിട്ടുണ്ട്. ചിത്രത്തിന് താഴെ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം കമന്റുമായി രംഗത്തെത്തുന്നുണ്ട്. ഇങ്ങനെയും ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു നമുക്ക് എന്നാണ് പലരുടേയും കമന്റ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍, കെ എസ് യു അധ്യക്ഷന്‍ കെ എം അഭിജിത്, ഡീന്‍ കുര്യാക്കോസ് എം പി, ടോണി ചമ്മണി, മുസ്ലീം ലീഗ് നേതാവ് നജീബ് കാന്തപുരം, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

ഇങ്ങനെയും ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു നമുക്ക് എന്നാണ് ഡീന്‍ കുര്യാക്കോസ് എം പിയുടെ കമന്റ്. പകരം വെക്കാനില്ലാത്ത അമരക്കാരന്‍ എന്നാണ് ടോണി ചമ്മണി കമന്റ് ചെയ്തിരിക്കുന്നത്. ദി റൈറ്റ് സിഎം ഫോര്‍ ദി പീപ്പിള്‍ എന്നാണ് നജീബ് കാന്തപുരത്തിന്റെ കമന്റ്. യു ഡി എഫ് പ്രവര്‍ത്തകരും ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഇതാണ് ജനകീയന്‍ അല്ലാതെ 40 കാറില്‍ സെക്യൂറിറ്റി ആയി എനിക്ക് ഭയമില്ല എന്ന് പറയുന്നവനല്ല എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ശ്രദ്ധേയമായ ചില കമന്റുകള്‍ ഇങ്ങനെയാണ്:

ഇതായിരുന്നു ജനകീയ മുഖ്യമന്ത്രി. ജനങ്ങളില്‍ ഇടയില്‍ നിന്ന് പ്രവര്‍ത്തിച്ചു, അവരില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് നാട് ഭരിച്ചിരുന്ന നാട്ടുകാരുടെ നേതാവ്. ഊരി പിടിച്ച വാളിന്റെ ഇടയില്‍ കൂടി ഒന്നും നടന്നിട്ട് ഉണ്ടായിരുന്നില്ല, അണികള്‍ക്ക് മുന്നില്‍ സ്വയം പൊക്കി പറയുക, തള്ളുക, മാധ്യമ പ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്ന് ഒന്നും പറഞ്ഞിട്ട് ഇല്ല.....പക്ഷെ ജനസഹസ്രങ്ങളുടെ ഇടയില്‍ നിന്ന് അവരുടെ പരാതി, പരിഭവം കേട്ട് വേണ്ട നടപടി എടുക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശം കൊടുത്തിരുന്നു.

കേരളം ഇന്ന് അതെല്ലാം തിരിച്ചു അറിയുന്നു. ഒരു കിറ്റ് വാങ്ങി, മഹാമാരി കാലത്ത് ഏതൊരു ഭരണാധികാരിയും, ഗവണ്‍മെന്റും ചെയ്തു പോകുന്ന സഹായത്തിന്റെ പേരില്‍ ഒരു മായാജാലം പോലെ സ്വയം പറ്റിക് പെട്ട് വീണ്ടും അധികാരത്തില്‍ എട്ടിയല്ലോ എന്ന് തിരിച്ചു അറിയുന്നു, എന്നാണ് ശ്രീകുമാര്‍ കുമാരന്‍ എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കമന്റ്. വാളിന്റെ വീമ്പു പറഞ്ഞില്ല ചോദ്യത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടി പോയില്ല ജനത്തെ ഭയ പെട്ടില്ല ഞങ്ങള്‍ക്കിടയില്‍ ജനനായകനായി അങ്ങ് ഞങ്ങളെ ഭരിച്ച കാലം. അഭിമാനം കൊള്ളുന്നു ഞങ്ങള്‍, എന്നാണ് എകെ ഷഹീം കമന്റ് ചെയ്തിരിക്കുന്നത്.

ഏത് അവസരത്തിലും അവനവന്റെ വ്യക്തിത്വത്തെ വേട്ടയാടുമ്പോ ഏറെക്കുറേ മാന്യന്മാരുടെയും മുഖമൂടി അഴിയാറുണ്ട്.ആ അവസരങ്ങളിലോക്കെയും. തിരിച്ച് ഒരു തരി പോലും വ്യക്തി അധിക്ഷേപം നടത്താതെ തന്റെ തത്വസിദ്ധമായ ശൈലിയില്‍ ശാന്തമായി സുന്ദരമായി സംസാരിക്കുന്നത് കാണുമ്പോള്‍ അത്ഭുതപെട്ടു പോവാറുണ്ട്.. രാഷ്ട്രീയത്തില്‍. ഉമ്മന്‍ ചാണ്ടിക്ക് തുല്ല്യം, ഉമ്മന്‍ ചാണ്ടി മാത്രം...! എന്നാണ് അബ്ദുള്‍ ഖാദര്‍ അഷ്‌റഫി പെരിയ എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കമന്റ്.

ജനങളുടെ നേതാവ്. ഊരിപ്പിടിച്ച വാളുമില്ല കത്തിയുമില്ല പ്രത്യേക ആക്ഷന്നുമില്ല എന്നാണ് എടത്തില്‍ വടേക്കാട്ട് രഘുനാഥന്‍ നായര്‍ എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കമന്റ്. തിരഞ്ഞെടുത്ത ജനങ്ങളെ ഒരാള്‍ കറുപ്പ് മാസ്‌കിന്റെ പേരും പറഞ് ആട്ടിയോടിക്കുമ്പോള്‍ ഇവിടൊരാള്‍ ചേര്‍ത്ത് പിടിക്കുന്നു എന്നാണ് ഷബീര്‍ ഹുസൈന്‍ എന്നയാളുടെ കമന്റ്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവിലെ സുരക്ഷയ്ക്ക് പുറമെ 40 അംഗ സംഘത്തിന്റെ സുരക്ഷയാണ് മുഖ്യമന്ത്രിയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വലിയ വിവാദമായിരുന്നു. മാത്രമല്ല പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കറുപ്പ് വസ്ത്രം ധരിച്ചവരേയും കറുപ്പ് മാസ്‌ക് ധരിക്കുന്നവരേയും ഒന്നും മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഇതും വിവാദമായിട്ടുണ്ട്. അതേസമയം കറുപ്പ് മാസ്‌ക് ധരിക്കുന്നവരെ വിലക്കാന്‍ പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.
വിന്റേജ് സാരിയില്‍ തിളങ്ങി അന്‍സിബ; കിടിലന്‍ ചിത്രങ്ങള്‍












Click it and Unblock the Notifications