Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ ചായ, വട... സ്ഥലം സ്റ്റാന്‍ലി ചേട്ടന്റെ തട്ടുകട; രാഹുലിന്റെ അപ്രതീക്ഷിത വരവില്‍ ഹിറ്റായി തട്ടുകട

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുകയാണ്. ഇതിനിടയില്‍ രാഹുല്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നത് റോഡരികിലെ ചെറിയ ഹോട്ടലുകളിലും തട്ടുകടയിലും വെച്ചാണ്. ഇതിന് മുന്‍പും രാഹുല്‍ ഇത്തരത്തില്‍ ഭക്ഷണം കഴിക്കാന്‍ ചെറിയ ഹോട്ടലുകളില്‍ കയറാറുണ്ട്. രാഹുല്‍ വന്ന് പോയാല്‍ ആ കടയും കടക്കാരും ഹിറ്റാകാറാണ് പതിവ്.

ആ പതിവ് ഇത്തവണയും തെറ്റിയില്ല. ഉദയന്‍കുളങ്ങരയിലെ സ്റ്റാന്‍ലി തട്ടുകടയും നേമത്തെ പള്ളിച്ചല്‍ പാരൂര്‍കുഴി രതീഷ് ഭവനിലെ രതീഷും കുടുംബവും ഇന്ന് സന്തോഷത്തിന്റേയും അമ്പരപ്പിന്റേയും വക്കിലാണ്. ഇന്ന് രാവിലെ ഭാരത് ജോഡോ യാത്ര ആരംഭിച്ച ശേഷം പ്രാതല്‍ കഴിക്കാന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തത് ഉദയന്‍കുളങ്ങരയിലെ സ്റ്റാന്‍ലി തട്ടുകടയാണ്.

1

ഇതോടെ കുന്നത്തുവിളയിലെ പ്രമീളച്ചേച്ചിയുടെ തട്ടുകട സോഷ്യല്‍ മീഡിയയില്‍ തരംഗമായി. രാഹുല്‍ ഗാന്ധി വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു എന്നും പറയുകയാണ് സ്റ്റാന്‍ലി തട്ടുകടയിലെ പ്രമീള. ഇവിടെ എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി വരുമെന്ന് അറിഞ്ഞത് എന്നും പ്രമീള റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.

2

ചായ കഴിച്ചു, വട കഴിച്ചു.. പുട്ട് കഴിച്ചു. വളരെ സന്തോഷം. നല്ല ഒരു മനുഷ്യനാണ്. അദ്ദേഹത്തെ ആഗ്രഹിക്കുന്ന മനുഷ്യര്‍ തന്നെയാണ് ഞങ്ങളും.. ഫോട്ടോ എടുത്തു, സെല്‍ഫി എടുത്തു. കട ഹിറ്റായി. രാഹുല്‍ ഗാന്ധി കയറിയതോടെ തിരക്ക് കൂടി. ഇവിടെ എത്തിയപ്പോഴാണ് പറഞ്ഞത് രാഹുല്‍ ഗാന്ധി വരുമെന്ന്. പിന്നീടാണ് പെട്ടെന്ന് ഭക്ഷണം അറേഞ്ച് ചെയ്തത്, പറയുമ്പോള്‍ പ്രമീളയുടെ കണ്ണിലും തിളക്കം.

3

ചായയ്ക്ക് നല്ല അഭിപ്രായമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത് എന്നാണ് കടയുടമയായ സ്റ്റാന്‍ലിയും പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പള്ളിച്ചല്‍ പാരൂര്‍കുഴി രതീഷ് ഭവനിലെ രതീഷിന്റെ വീട്ടിലായിരുന്നു വൈകീട്ട് ചായ കുടിക്കാന്‍ രാഹുല്‍ ഗാന്ധി കയറിയത്. പാറശ്ശാലയില്‍ നിന്ന് കാല്‍നടയായി നേമത്തെ സമാപന വേദിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് രാഹുല്‍ ഗാന്ധി രതീഷിന്റെ വീട്ടില്‍ കയറി ചായ കുടിച്ചത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

4

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

യാത്രയ്ക്കിടെ വൈകീട്ട് അഞ്ചരയോടെയാണ് രാഹുല്‍ ചായ കുടിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രതീഷിന്റെ ചേട്ടന്‍ പാരൂര്‍കുഴി ദിനേശ് അനുജന്റെ വീട്ടില്‍ ചായ തയ്യാറാക്കി നല്‍കുകയായിരുന്നു. ഇരുപത് മിനിറ്റോളം രതീഷിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി ചെലവിട്ടിരുന്നു. രതീഷിന്റെ മക്കളായ ആതിരയോടും അഞ്ജലിയോടും ഭാര്യ ചിത്രയോടും കുശലാന്വേഷണം നടത്തിയാണ് രാഹുല്‍ മടങ്ങിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+