തൊടുപുഴ ജില്ലാ ആശുപത്രിക്ക് മൂന്ന് പുതിയ ഡയാലിസിസ് യൂണിറ്റുകള്‍; റോട്ടറി ക്ലബ് ഡയാലിസിസ് മെഷീനുകള്‍ കൈമാറി...

  • Posted By: Desk
Subscribe to Oneindia Malayalam

തൊടുപുഴ: റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ ജില്ലാ ആശുപത്രിക്ക് മൂന്ന് പുതിയ ഡയാലിസിസ് യൂണിറ്റുകള്‍ കൈമാറി.പുതിയ ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. റോട്ടറി ക്ലബിന്റെ പുതിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ രംഗത്ത് പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും വലിയ സാമ്പത്തിക ചെലവുള്ള ഡയാലിസിസ് സംവിധാനങ്ങള്‍ ഒരുക്കി നല്‍കുന്ന റോട്ടറി ക്ലബിന്റെ സേവനം ആരോഗ്യരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തു പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കൈത്താങ്ങാണന്നും യൂണിറ്റുകളുടെ ഉദ്ഘാടം നിര്‍വഹിച്ച് സംസാരിക്കവേ മന്ത്രി എംഎം മണി പറഞ്ഞു.

 idukkimap

പ്രാഥമിക കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ്‌വരെ ആര്‍ദ്രം പദ്ധതിയിലൂടെ സേവനം നല്‍കാനാകന്നത് ജനങ്ങള്‍ക്ക് വളരെ സഹായകമാണെന്നും ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായമുണ്ടാകുമെന്നും മന്ത്രി ഉദ്്ഘാടന പ്രസംഗത്തില്‍ കൂട്ടിചേര്‍ത്തു.നിലവില്‍ ജില്ലയില്‍ ഡയലിസിസ് സൗകര്യങ്ങള്‍ കുറവായതിനാല്‍ രോഗികളെ മറ്റു ജില്ലകളിലെ ആശുപത്രികളിലേക്ക് കൊണ്ടപോയാണ് ബന്ധുക്കള്‍ ഡയലിസിസിനു വിധേയമാക്കുന്നത്.

പലപ്പോഴും സ്വകാര്യ ആശുപത്രികളില്‍ വന്‍ തുക മുടക്കിയാണ് പലരും ഡയാലിസിസ് നടത്തുന്നത്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ പുതുതായി മെച്ചപ്പെടുത്തിയതോടെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നെത്തുന്ന രോഗികള്‍ക്ക് ഇത് ഏറേ പ്രയോചനം ചെയ്യും.ചടങ്ങില്‍ പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷനായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സ സഫിയ ജബ്ബാര്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ,ജില്ലാപായത്തംഗം എം.ടി മനോജ്കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
thodupuzha district hospital got three dialysis centers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്