തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റ കേസ്, എജിക്ക് എതിരെ നിലപാട് കടുപ്പിച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റ കേസുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കാത്ത എ.ജിയുടെ നടപടി ശരിയല്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍.ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് എ.ജി ആലോചിക്കണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.എ.ജിയുടെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എജിക്ക് നല്‍കിയ കത്തിന് തനിക്ക് ഇതുവരെ മറുപടി ലഭിച്ചില്ല. പത്രസമ്മേളനം വിളിച്ചല്ല രേഖാമൂലമാണ് ഇത്തരം കാര്യങ്ങക്ക് മറുപടി നല്‍കേണ്ടതെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി. റവന്യൂ വിഷയങ്ങള്‍ ആരുടേയും തറവാട്ടു സ്വത്തല്ല എന്ന് എ.ജി വെള്ളിയാഴ്ച കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിന് മറുപടിയായാണ് ചന്ദ്രശേഖരന്റെ പ്രതികരണം.

 e-chandrasekharan

കേസില്‍ ഹാജരാകുന്നതില്‍ നിന്ന് രഞ്ജിത്ത് തമ്പാനെ മാറ്റിയതാണ് ഇപ്പോള്‍ മന്ത്രിയും എജിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തതിന്റെ കാരണം.റവന്യു വകുപ്പുകള്‍ കൈകാര്യം ചെയ്ത് പരിചയമുളള രഞ്ചിത്ത് തമ്പാനെ കേസ് ഏല്‍പ്പിക്കാനാണ് റവന്യു മന്ത്രിക്ക് താല്പര്യം.

എന്നാല്‍ കേസില്‍ സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ തന്നെ ഹാജരാകുമെന്ന് എജി അറിയിക്കുകയായിരുന്നു. കേസ് മാറ്റികൊടുക്കുന്ന ചരിത്രം എജി ഓഫീസിനില്ലെന്നും
അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. റവന്യു മന്ത്രിയും എജിയും തമ്മിലുള്ള തര്‍ക്കം എല്‍ ഡി എഫിന് തലവേദനയായി മാറിയിരിക്കുകയാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Revenue minister E Chandrashekaranagainst decession of advocate general in Thomas chandy case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്