കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണിയുടെ നിരാഹാരം ഒത്തുകളിയാണെന്ന് തോമസ് ഐസക്

  • By Anwar Sadath
Google Oneindia Malayalam News

ആലപ്പുഴ: റബ്ബറിന്റെ വിലയിടിവിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജോസ് കെ. മാണി നടത്തിയ നിരാഹാര സമരം കേന്ദ്രസര്‍ക്കാരുമായുള്ള ഒത്തുകളിയാണെന്ന് സംശയിക്കുന്നതായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് എം.എല്‍.എ.

തന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പിലാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചത്. സമരത്തിന്റെ തുടക്കം തന്നെ അവസാനിപ്പിക്കുന്ന സമയവും കൃത്യമായി മുന്‍കൂട്ടി തീരുമാനിച്ചിരുന്നെന്ന് തോമസ് ഐസക് പറയുന്നു. സമരവേദി ബുക്ക് ചെയ്തതില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. കേന്ദ്രവുമായി മുന്‍കൂട്ടി ചില ധാരണകളില്‍ എത്തിയിരുന്നോ എന്ന് സംശയമുണ്ട്. ഇത് വളരെ ഗൗരവമാണ്. കാരണം കേരളത്തിലെ റബ്ബര്‍ കൃഷിക്കാരെ കബളിപ്പിക്കുന്നതിന് കേരള കോണ്‍ഗ്രസ് കേന്ദ്രവുമായി ഒത്തുകളിക്കുകയാണ്.

thomas-issac

അഡ്വാന്‍സ് ലൈസന്‍സ് എന്ന് പറഞ്ഞാല്‍ റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യും എന്ന ഉറപ്പിന്മേല്‍ ചുങ്കം അടക്കാതെ ഇറക്കുമതി ചെയ്യുന്നതിനുള്ള സൗകര്യമാണ്. ഇത് നിര്‍ത്തലാക്കിയത് കൊണ്ട് റബ്ബറിന്റെ ഇറക്കുമതി ഇല്ലാതാവുന്നില്ല. കാരണം 75 % റബ്ബര്‍ ഇറക്കുമതിയും അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം അല്ല. ചുങ്കംഅടച്ച് റബ്ബര്‍ ഇറക്കുമതി ചെയ്യാവുന്നതാണ്. അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം ഇറക്കുമതി ചെയ്യുന്നവര്‍ക്ക് ചുങ്കം അടച്ച് ഇറക്കുമതി തുടരാം. അവര്‍ റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുക ആണെങ്കില്‍ അടച്ച ചുങ്കം തിരിച്ച് കിട്ടുകയും ചെയ്യും.

ചെന്നൈ, മുംബൈ തുറമുഖങ്ങള്‍ വഴി മാത്രമേ ഇറക്കുമതി ചെയ്യാന്‍ പാടുള്ളൂ എന്ന നിബന്ധന സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇപ്പോള്‍ 65-70 ശതമാനം ഇറക്കുമതിയും ഈ തുറമുഖങ്ങള്‍ വഴിയാണ്. അതുകൊണ്ട് ഈ നിബന്ധന ചില ഇറക്കുമതിക്കാര്‍ക്ക് കുറച്ച് അസൗകര്യം സൃഷ്ടിക്കുമെന്നതല്ലാതെ ഇറക്കുമതിയില്‍ കുറവൊന്നും സൃഷ്ടിക്കുകയില്ലെന്നും കേരള കോണ്ഗ്രസ് റബ്ബര്‍ കര്‍ഷകരെ കബളിപ്പിക്കുകയാണെന്നും തോമസ് ഐസക് ആരോപിച്ചു.

English summary
Thomas Isaac against jose k mani hunger strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X