കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുപിയിലുള്ളവർക്ക് കേരളത്തിലെ കാര്യം മനസിലാകില്ല'; ഗവർണറെ ചൊടിപ്പിച്ച ധനമന്ത്രിയുടെ പ്രസംഗം

Google Oneindia Malayalam News

തിരുവനന്തപുരം: വീണ്ടും അസാധാരണ നടപടിയിലൂടെ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രി കെ എൻ ബാലഗോപാലിനെ മാറ്റണമെന്നതാണ് ഗവർണറുടെ പുതിയ ആവശ്യം. മന്ത്രിയിൽ അപ്രീതിയുണ്ടെന്നും അദ്ദേഹത്തെ മാറ്റണമെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് ഗവർണർ കത്ത് നൽകുകയായിരുന്നു. ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തിയ പ്രസംഗമാണ് ഗവർണറെ ചൊടിപ്പിച്ചത്.

1


കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസിൽ കിഫ്ബി നിർമ്മിക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ ശിലാസ്ഥാപന ചടങ്ങിനിടെയായിരുന്നു ധനമന്ത്രി ഗവർണർക്കെതിരെ രംഗത്തെത്തിയത്. പദവിയോ പേരോ സൂചിപ്പിക്കാതെയായിരുന്നു ധമന്ത്രിയുടെ പ്രസംഗം. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ സർവകലാശാലകൾ കണ്ടുവരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെ മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ഇവിടുത്തെ ജനാധിപത്യം ഉൾക്കൊള്ളാൻ അവർക്കാവില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

ഗവർണ്ണറെ തൊട്ടാല്‍ സർക്കാറിനെ പിരിച്ചുവിടണം: ഭ്രാന്തന്‍ കമ്മ്യൂണിസ്റ്റുകള്‍ അത് തിരിച്ചറിയണം: സ്വാമിഗവർണ്ണറെ തൊട്ടാല്‍ സർക്കാറിനെ പിരിച്ചുവിടണം: ഭ്രാന്തന്‍ കമ്മ്യൂണിസ്റ്റുകള്‍ അത് തിരിച്ചറിയണം: സ്വാമി

2


യുപിയിലെ സർവ്വകലാശാലയിൽ വിസിയുടെ സുരക്ഷാ ജീവനക്കാരൻ വിദ്യാർത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെടുത്തിയായിരുന്നു ധനമന്ത്രിയുടെ പ്രസംഗം.'യുപിയിലുള്ളവർക്ക് കേരളത്തിലെ സർവ്വകലാശാലകളിൽ നടക്കുന്ന കാര്യം മനസിലാക്കാൻ സാധിക്കില്ല. കേരളത്തിലെ സർവ്വകലാശാലകൾ വളരെ ജനാധിപത്യപരമായി അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യുന്ന വലിയ മാറ്റമുണ്ടാക്കുന്ന ജനകീയമായ സംവിധാനങ്ങളാണ്. സർവ്വകലാശാലകളിലെ ജനാധിപത്യത്തെ ഉൾക്കൊള്ളാനും ഇന്ത്യയിലെ മറ്റേത് പ്രദേശത്തേക്കാളും വികസിതമായ പല നേട്ടങ്ങളും ഉള്ള സ്ഥലങ്ങളാണ് നമ്മുടെ സർവ്വകലാശാലകൾ', എന്നായിരുന്നു ധനമന്ത്രിയുടെ വാക്കുകൾ.

3


എന്നാൽ മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഗവർണറുടെ പ്രതിച്ഛായ തകർക്കാനും പദവിയുടെ അന്തസിനെ ഇല്ലാതാക്കാനുമുള്ള ശ്രമമാണ് ധനമന്ത്രി നടത്തിയതെന്നുമാണ് കത്തിലെ വിമർശനം. രാജ്യദ്രോഹപരമായ പരാമർശമാണ് മന്ത്രി നടത്തിയതെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. അതേസമയം ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കാട്ടി മുഖ്യമന്ത്രി ആവശ്യം തള്ളിയിരിക്കുകയാണ്.

4


ഇതോടെ ഇനി എന്താകും ഗവർണറുടെ നിലപാടെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നിലവിൽ ദില്ലിയിൽ തുടരുകയാണ് അദ്ദേഹം. അതേസമയം ഗവർണറുടെ നടപടിക്കെതിരെ ഭരണ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയത്തിൽ പ്രതികരിച്ചത്. അതേസമയം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരിഹാസം. ധൈര്യമുണ്ടെങ്കിൽ ധനമന്ത്രിയെ ഗവർണർ പുറത്താക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ഗവർണ്ണറുടെ കടുംവെട്ടോ?: ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ഗവർണ്ണറുടെ കടുംവെട്ടോ?: ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

5


അതേസമയം മന്ത്രിയെ പുറത്താക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് നിയമവിദഗ്ദർ. ഗവർണർ ഭരണഘടന ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണെന്നായിരുന്നു ഡോ.സെബാസ്റ്റ്യൻ പോൾ വിഷയത്തിൽ പ്രതികരിച്ചത്. ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണം എന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണത്തിന്റെ തുടർച്ചയായിട്ട് വേണം ഗവർണറുടെ കത്തിനെ കാണാൻ എന്നും അദ്ദേഹം പറഞ്ഞു.

ഞെട്ടിക്കാന്‍ ഖർഗെ: കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ചെറുപ്പമാകും, തലപ്പത്തേക്ക് യുവാക്കള്‍ഞെട്ടിക്കാന്‍ ഖർഗെ: കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ചെറുപ്പമാകും, തലപ്പത്തേക്ക് യുവാക്കള്‍

6


മന്ത്രിമാരെ നിയമിച്ചത് ഗവർണർ ആണ്. മന്ത്രിമാർ തുടരുന്നത് അദ്ദേഹത്തിന്റെ 'പ്ലഷറിനെ' ആശ്രയിച്ചാണ്. പക്ഷേ നിയമനം എന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമുള്ളതാണ്.മന്ത്രിയുടെ പ്രസംഗത്തിലെ വാക്കുകൾ ഗവർണർക്ക് അസുഖകരമായി തോന്നിയാൽ അതിലെ അനൗചിതിത്യം മുഖ്യമന്ത്രിയെ അറിയിക്കുന്നതിൽ തെറ്റില്ല. പക്ഷേ 'പ്ലഷർ' ഇല്ലാതായിരിക്കുന്നുവെന്ന് പറയുന്നതിലൂടെ ഭരണഘടനയിലെ അനുച്ഛേദം 164 , അതായത് മന്ത്രിമാരെ പിരിച്ചുവിടുന്നതിനുള്ള അധികാരത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഗവർണറുടെ അപ്രീതി കൊണ്ട് മന്ത്രിയെ പിരിച്ച് വിടാനുള്ള അധികാരം ഭരണഘടന ഗവർണർക്ക് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
'Those in UP will not understand Kerala matter'; This is Balagopal's speech that angered Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X