കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറവൂര്‍ പീഡനക്കേസില്‍ പിതാവടക്കം3 പേര്‍ക്ക് 7 വര്‍ഷം തടവ്, പെണ്‍കുട്ടിയുടെ അമ്മയെ വെറുതെവിട്ടു

  • By Neethu
Google Oneindia Malayalam News

കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പിതാവക്കം മൂന്ന് പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവിനും 15000 രൂപ പിഴയ്ക്കും എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു.

കേസില്‍ പെണ്‍കുട്ടിയുടെ മാതാവ് സുബൈദയെ കോടതി വെറുതെവിട്ടു. പെണ്‍കുട്ടിയുടെ പിതാവായ ഒന്നാം പ്രതി പറവൂര്‍ വാണിയക്കാട് സുധീര്‍, കോളനിമംഗലത്ത് നൗഷാദ്, വടക്കേകുന്ന് ഹരി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

law32-600-04-1454586412

പീഡനക്കേസിലെ ഒന്നാം പ്രതിയായ സുധീറിനെ മറ്റു 10 കേസുകളുമായി ബന്ധപ്പെട്ട് 91 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ മാതാവിനെ 10 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ഈ കേസില്‍ മാത്രമാണ് പെണ്‍കുട്ടിയുടെ മാതാവിനെ വെറുതെ വിട്ടത്.

2010 ലാണ് പെണ്‍കുട്ടിയെ പിതാവടക്കമുള്ളവര്‍ പീഡിപ്പിച്ച് പെണ്‍വാണിഭസംഘത്തിന് വില്‍പന നടത്തിയത്. നൂറോളം പ്രതികളുള്ള കേസില്‍ 5 വര്‍ഷമായി വിചാരണ തുടരുകയായിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരാള്‍ കഴിഞ്ഞ ദിവസം എയ്ഡ്‌സ് ബാധിച്ച് മരിക്കുകയുണ്ടായി.

English summary
Ernakulam Additional Sessions Court on Thursday held three accused guilty in the sensational Paravoor sex scandal in which a minor girl was subjected to serial rape for several days in 2010
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X