തൃക്കാക്കര 'കൈയിൽ' നിൽക്കുമോ? ചുവക്കുമോ; കൂട്ടിയും കിഴിച്ചും മുന്നണികൾ... വോട്ടെണ്ണൽ 3 ന്
കൊച്ചി; ഏറെ ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായിരിക്കുകയാണ്. എന്നാൽ മുന്നണികളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് 68.75 ശതമാനം മാത്രമായിരുന്നു ഇത്തവണത്തെ പോളിംഗ്. തൃക്കാക്കര മണ്ഡലത്തിൽ ഇതുവരെ ഉണ്ടായ ഏറ്റവും കുറവ് പോളിംഗ് ശതമാനം ആണ് ഇത്. അതുകൊണ്ട് തന്നെ കൂട്ടിയും കിഴിച്ചും ഫലം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
2011 ലെ ആദ്യ തെരഞ്ഞെടുപ്പിൽ 73 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. 2016 ൽ ഇത് 74.71 ശതമാനമായി. 2021 ൽ 70.39 ശതമാനമായിരുന്നു പോളിംഗ്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് പോളിംഗ് മന്ദഗതിയിലാവുകയായിരുന്നു. 1,96,805 വോട്ടര്‍മാരില്‍ 1,35,319 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 68,167 സ്ത്രീകളും 67,152 പുരുഷന്‍മാരും ഏക ട്രാന്‍സ്‌ജെന്‍ഡറും മണ്ഡലത്തില്‍ വോട്ട് ചെയ്തു. വോട്ടെടുപ്പിനുശേഷം തിരികെ എത്തിച്ച വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി. ഇനി ഫലമെന്തെന്ന് അറിയാൻ രണ്ട് ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്. ജൂൺ 3 നാണ് വോട്ടെണ്ണൽ. 6 തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടും മണ്ഡലത്തിലുണ്ട്.
അമൃതയും ഗോപിസുന്ദറും..ഒടുവിൽ വായടപ്പിച്ച മറുപടി..വൈറലായി ചിത്രങ്ങൾ

കാടിളക്കി പ്രചരണം നടത്തിയിട്ടും അത് വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ലെന്നത് മുന്നണികളുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രിയും മറ്റ് മന്ത്രി പടകളും തൃക്കാക്കരയിൽ രാപ്പകൽ തമ്പടിച്ചിട്ടും അത് വോട്ടായി മാറ്റാനായില്ലെന്നാണ് പോളിംഗ് കണക്കുകൾ സൂചിപ്പിക്കുന്നത്. യു ഡി എഫും വലിയ പ്രചരണമായിരുന്നു മണ്ഡലത്തിൽ കാഴ്ച വെച്ചത്. ഗുജറാത്ത് എം എൽ എ ജിഗ്നേഷ് മേവാനി ഉൾപ്പെടെയുള്ള ആളുകൾ ഉമ തോമസിന് വേണ്ടി പ്രചരണത്തിനായി എത്തിയിരുന്നു.

അതേസമയം പോളിംഗ് ശതമാനം കുറഞ്ഞത് തൃക്കാക്കരയിലെ വിജയത്തെ ബാധിക്കില്ലെന്നാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ ഡോ ജോസഫ് പ്രതികരിച്ചത്. പാർട്ടി വോട്ടുകൾ കൃത്യമായി തന്നെ പോൾ ചെയ്യപ്പെട്ടിട്ടുണ്ട്. അട്ടിമറി വിജയം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.യു ഡി എഫ് കോട്ടകളിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി പൂർത്തീകരിച്ചു. ഒറ്റക്കെട്ടായാണ് തങ്ങൾ പ്രവർത്തിച്ചത്. അതുകൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതൽ ആശുപത്രി ജോലിയിൽ തിരികെ പ്രവേശിക്കുമെന്നും ജയപരാജയം തൊഴിലിനെ ബാധിക്കില്ലെന്നും ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞതവണ 45 ശതമാനം വോട്ടുകളായിരുന്നു ഇടതുമുന്നണിക്ക് തൃക്കാക്കരയിൽ ലഭിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പ്രചാരണ പ്രവർത്തനങ്ങളുടെയും ഫലമായി പതിനഞ്ച് ശതമാനത്തോളം അധിക വോട്ടുകൾ ലഭിക്കുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. അതേസമയം പോളിംഗ് 63 ശതമാനം കടന്നോടെ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായെന്നാണ് യു ഡി എഫ് അവകാശപ്പെടുന്നത്. ജനങ്ങൾ സ്വീകരിച്ചുവെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നും ഉമ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ട്വന്റി 20 വോട്ടുകൾ എങ്ങോട്ട്?
പോളിംഗ് കുറഞ്ഞ സാഹചര്യത്തിൽ മണ്ഡലത്തിലെ ട്വന്റി 20 വോട്ടുകൾ എങ്ങോട്ട് മറിയുമെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ട്വന്റി 20 സ്ഥാനാർത്ഥിയായെത്തിയ ഡോ ടെറി തോമസിന് 13 ,897 വോട്ടുകളായിരുന്നു മണ്ഡലത്തിൽ ലഭിച്ചത്. അതായത് പോൾ ചെയ്ത വോട്ടിന്റെ 10.25 ശതമാനം. ഈ വോട്ടുകളിൽ മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷ പുലർത്തുന്നുണ്ട്.












Click it and Unblock the Notifications