കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്തി ദേശായി കോണ്‍ഗ്രസുകാരി.. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചുവെന്ന് ബിജെപി

  • By Aami Madhu
Google Oneindia Malayalam News

ശബരിമല ദര്‍ശനത്തിനായെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ രാഷ്ട്രീയത്തെ ചൊല്ലി തര്‍ക്കം മുറുകുന്നു. ആര്‍എസ്എസുകാരിയാണ് തൃപ്തിയെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നിരുന്നത്. അവരുടെ വിക്കിപീഡിയ പേജുകളിലും ആര്‍എസ്എസ് പ്രവര്‍ത്തകയാണെന്നാണ് എഴുതിയിട്ടുള്ളത്. എന്നാല്‍ തൃപ്തി ദേശായിക്ക് സംഘപരിവാറുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബിജെപിയുടെ വാദം. ബിജെപി ഐടി സെല്‍ മേധാവിയായ അമിത് മാളവ്യയാണ് ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

thripthusaba-1542355627

തൃപ്തി ദേശായി കോണ്‍ഗ്രസുകാരിയാണെന്നും അവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ടെന്നും അമിത് മാളവ്യ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. തൃപ്തി 2012 ഫിബ്രവരിയില്‍ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നു. 38ാം വാര്‍ഡ് (ബാലാജി നഗര്‍) ലാണ് തൃപ്തി മത്സരിച്ചത്. എന്നാല്‍ അവര്‍ പരാജയപ്പെട്ടിരുന്നെന്നും മാളവ്യ തന്‍റെ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം തൃപ്തി കോണ്‍ഗ്രസുകാരിയായിരുന്നെന്നും ഇപ്പോള്‍ ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്നുമായിരുന്നു മന്ത്രി കടകംപള്ളിയുടെ പ്രതികരണം. എന്നാല്‍ തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനായെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടാണെന്നാണ് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍റെ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

Recommended Video

cmsvideo
തൃപ്തി ദേശായിയെ കാർഗോ ഗേറ്റ് വഴി പുറത്തിറക്കാൻ ശ്രമം

ഇന്ന് പുലര്‍ച്ചയോടെയാണ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും ശബരിമല ദര്‍ശനത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ ഇപ്പോഴും വിമാനത്താവളത്തില്‍ തുടരുകയാണ്.

English summary
thripthi desayi congress member says bjp it cell leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X