കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിരാന്‍ തുരങ്കത്തിന് 'തുരങ്കം' വെയ്ക്കുന്നതാര്? നിര്‍മാണം മുടങ്ങിയിട്ട് രണ്ടുമാസം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുതിരാന്‍ തുരങ്ക നിര്‍മാണം മുടങ്ങിയിട്ട് രണ്ടുമാസം. തുരങ്ക നിര്‍മാണം നടക്കുന്ന ഇരുമ്പുപാലത്തിന് സമീപത്തെ ഓഫീസില്‍നിന്നും പ്രഗതി കമ്പനി അധികൃതര്‍ സ്ഥലംവിട്ടുവെന്ന് ആരോപണം. കെ.എം.സിയില്‍നിന്നും ഉപകരാറേറ്റെടുത്ത പ്രഗതിയുടെ ചുമതലയുള്ളവര്‍ ഹൈദരാബാദിലാണെന്നാണ് വിവരം. നിര്‍മാണം നിലച്ചിട്ട് രണ്ടുമാസമാകുമ്പോഴും സര്‍ക്കാരും നാഷണല്‍ ഹൈവേ അധികൃതരും തിരിഞ്ഞു നോക്കിയിട്ടില്ല.

കുതിരാനിലെ അപകട കുരുക്കിന് ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് കുതിരാനില്‍ ഇരട്ടക്കുഴല്‍ തുരങ്കരപ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്. 95 ശതമാനം പണികള്‍ പൂര്‍ത്തിയാക്കിയ ഇടത് തുരങ്കത്തിലൂടെ ഗതാഗതം ആരംഭിക്കാനുള്ള ശ്രമങ്ങളും കരാര്‍ കമ്പനി നടത്തിയിരുന്നു. എന്നാല്‍ സുരക്ഷിതമല്ലാത്ത നിര്‍മാണത്തെ തുടര്‍ന്ന് പാറക്കല്ലുകള്‍ അടര്‍ന്നു വീണതും പണിമുടക്ക് തുടങ്ങിയതുമാണ് ഗതാഗതത്തിന് തുരങ്കംവച്ചത്. ഗതാഗതം ആരംഭിക്കാന്‍ എന്ന പേരില്‍ നിലവിലുള്ള റോഡ് പൊളിച്ചുനീക്കാനും ശ്രമിച്ചിരുന്നു. നാട്ടുകാര്‍ എതിര്‍ത്തതോടെ ഈ റോഡ് സമാന്തര റോഡായി നിലനിര്‍ത്താന്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ തീരുമാനിക്കുകയായിരുന്നു.

തുരങ്ക നിര്‍മാണം നിലച്ചതോടെ നിലവിലെ റോഡിന്റെ സുരക്ഷയില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ട്രക്കുകളും കണ്ടെയ്‌നറുകളുമടക്കം ദിവസേനെ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്്. കുരുക്ക് അഴിക്കാന്‍ തുരങ്കനിര്‍മാണം തുടങ്ങിയിട്ട് അഴിയാകുരുക്കായെന്ന് പ്രദേശവാസികളും യാത്രക്കാരും പരാതിപ്പെടുന്നു.

തുരങ്കപ്പാതയോട് അനുബന്ധിച്ച് പീച്ചി റിസര്‍വോയറിന് സമാന്തരമായി നിര്‍മിച്ച പുതിയ പാലത്തിലെ റോഡ് ഇടിഞ്ഞു തകര്‍ന്നതും കൂടുതല്‍ ആശങ്ക സൃഷ്ടിച്ചു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ബാധിക്കാത്ത നയമാണ് ജനപ്രതിനിധികളും ദേശീയപാത അധികൃതരും പിന്തുടരുന്നത്്. കുതിരാന്‍ തുരങ്കം പൂര്‍ത്തിയാകാതെ ദേശീയപാത കമ്മിഷന്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമായിട്ടും സര്‍ക്കാരും ജനപ്രതിനിധികളും നിസംഗത പാലിക്കുകയാണ്.

sh-kuthiran

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഗതാഗതം ആരംഭിക്കാനിരുന്ന തുരങ്കപ്പാത ഈ വര്‍ഷമെങ്കിലും സാധ്യമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. 2014 ഒക്‌ടോബറില്‍ തുടങ്ങിയ തുരങ്ക നിര്‍മാണം മൂന്നരവര്‍ഷം പിന്നിട്ടിട്ടും ഒരു തുരങ്കത്തിനകത്തുപോലും ഗതാഗതം തുടങ്ങാനായിട്ടില്ല. ഇടതു തുരങ്കത്തിന്റെ 10 ശതമാനവും രണ്ടാമത്തെ തുരങ്കത്തിന്റെ 55 ശതമാനവും പണികള്‍ ബാക്കി കിടക്കുകയാണ്. ദേശീയപാത കരാര്‍ കമ്പനിയായ കെ.എം.സി. കുതിരാന്‍ തുരങ്ക നിര്‍മാണ കമ്പനിയായ പ്രഗതിക്ക്് നല്‍കേണ്ട പണം കുടിശികയായതാണ് പ്രഗതി ജീവനക്കാര്‍ പണിമുടക്ക് തുടങ്ങാന്‍ കാരണം. ബാങ്കുകള്‍ കെ.എം.സിക്ക് വായ്പ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. കുടിശിക തീര്‍ത്തു നല്‍കാതെ തുരങ്ക നിര്‍മാണം പുനരാരംഭിക്കില്ലെന്നാണ് പ്രഗതിയുടെ നയം.

English summary
thrissur kuthiran tunnel stopped for past two months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X