• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാസിലിനോട് ദേഷ്യമില്ല; പക്ഷേ, ചതിച്ചതാരാണെന്ന് അറിയണം, കണ്ടെത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി!

ദുബായ്: കഴിഞ്ഞ ദിവസമാണ് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ അജ്മാനിലെ ചെക്ക് കേസ് കോടതി തള്ളിയത്. നാസിൽ അബ്ദുള്ളയാണ് തുഷാറിമനെതിരെ കേസ് കൊടുത്തിരുന്നത്. എന്നാൽ നാസിൽ അബദുള്ളയോട് തനിക്ക് യാതൊരു ദേഷ്യവും ഇല്ലെന്ന് തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ചെക്കുമായി ബന്ധപ്പെട്ട് യുഎഇയിലെ അജ്മാൻ കോടതിയിൽ ഉണ്ടായിരുന്ന ക്രിമനൽ കേസ് തള്ളിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് നാസിലുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ ഓഫിസിൽ നിന്നു ചെക്ക് എടുത്തു നൽകിയത് ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മുൻനിലപാടുകളിൽ ഉറച്ചുനിൽക്കുന്നു. നാസിലിനു പണമൊന്നും കൊടുക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നു

പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നു

സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി ഒരു ലക്ഷം ദിർഹം തരാമെന്ന് ഒത്തുതീർപ്പ് ചർച്ചയിൽ പറഞ്ഞിരുന്നു. എന്നാൽ 30 ലക്ഷം ദിർഹം വേണമെന്നായിരുന്നു നാസിലിന്റെ ആവശ്യം. തുടർന്നാണു നിയമത്തിന്റെ വഴിയിൽ പോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിൽ കിടക്കേണ്ടിവന്നത് വിധിയായി കാണുന്നു. വലിയൊരു ഗൂഢാലോചനയിൽ നിന്നു ദൈവാധീനം കൊണ്ടാണു രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്നും മുൻവിധിയോടെ കാണാറില്ല

ഒന്നും മുൻവിധിയോടെ കാണാറില്ല

കോടതിയിൽ എല്ലാ രേഖകളും ഹാജരാക്കി സത്യം ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഒരുകാര്യവും മുൻവിധിയോടെ കാണുന്നയാളല്ല താനെന്നും, കേന്ദ്രപദവി അടക്കമുള്ള ഒരു സ്ഥാനവും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപിയോഗം വൈസ് പ്രസിഡന്റ്, എൻഡിഎ കൺവീനർ എന്നീ നിലകളിൽ ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്. അതൊന്നും ഇട്ടെറിഞ്ഞ് അത്ര പെട്ടെന്ന് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രേഖകൾ വിശ്വാസ യോഗ്യമല്ല

രേഖകൾ വിശ്വാസ യോഗ്യമല്ല

വാദിയായ നാസിൽ അബ്ദുല്ല സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞ ദിവസം കോടതി കേസ് തള്ളിയത്. തോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ തുഷാറിന്റെ പാസ്പോർട്ട് തിരിച്ചുനൽകുകയായിരുന്നു. കേസ് തള്ളിയതറിഞ്ഞ തുഷാർ, ഇത് നീതിയുടെ വിജയമെന്നാണ് പ്രതികരിച്ചത്. യുഎഇ ഭരണകൂടത്തിനും കേരള മുഖ്യമന്ത്രിക്കും എംഎ യൂസഫലിക്കും നന്ദിപറയാനും തുഷാർ വെള്ളാപ്പള്ളി മറന്നില്ല.

cmsvideo
  തുഷാര്‍ ജാമ്യത്തിലിറങ്ങിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി യൂസഫലി | Oneindia Malayalam
  യുവതിയുടെ ഫോൺ കോൾ

  യുവതിയുടെ ഫോൺ കോൾ

  ദുബായ് കോടതിയിൽ നൽകിയ സിവിൽ കേസ് തിങ്കളാഴ്ച തള്ളിയിരുന്നു. രണ്ടു കേസും തള്ളിയതോടെ തുഷാറിന്‍റെ യാത്രാവിലക്ക് നീങ്ങി. ഉമ്മുല്‍ഖുവൈനിലെ തുഷാറിന്റെ സ്ഥലം സ്വദേശിയായ വ്യക്തിക്കു വിലയ്ക്കു വാങ്ങാൻ താല്‍പര്യമുണ്ടെന്നു പറഞ്ഞ് ഒരു വനിത നിരന്തരം ഫോൺ വിളിച്ച് ശല്ല്യം ചെയ്യുമായിരുന്നു. അങ്ങിനെ ആഗസറ്റ് 20ന് തുഷാറിനെ അജ്മാനിൽ എത്തിച്ചു. അവിടുന്ന് ഹോട്ടലിൽ വെച്ചാണ് തുഷാർ വെള്ളാപ്പള്ളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

  English summary
  Thushar Vellappaly's press met about case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X