കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഗറ്റീവ് പറയുന്നവര്‍ ജീവിതത്തില്‍ ഒന്നുമല്ലാത്തവര്‍, കമന്റ് വിവാദത്തില്‍ പ്രതികരിച്ച് ടിനി ടോം

Google Oneindia Malayalam News

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ കമന്റിട്ടയാളെ ഫോണില്‍ വിളിച്ച് അസഭ്യ പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ടിനി ടോം. അദ്ദേഹത്തിന്റെ പേരില്‍ ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി ടിനി എത്തിയത്. തനിക്കെതിരെ നിരന്തര കമന്റ് ഇടുകയും പ്രകോപരമായി സംസാരിക്കുകയും ചെയ്തത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നതെന്ന് ടിനി ടോം പറയുന്നു. മറ്റുള്ളവരെ നെഗറ്റീവ് പറയുന്നവരെ ശരിക്കൊന്ന് ശ്രദ്ധിച്ചാല്‍ അറിയാം, അവരൊന്നും ജീവിതത്തില്‍ എവിടെയും എത്താത്തവരായിക്കും. അവര്‍ക്ക് യാതൊരു കഴിവും ഉണ്ടായിരുന്നില്ല. അതിന്റെ ഫ്രസ്‌ട്രേഷനാണ് ഈ കാണിക്കുന്നത്. അവരുടെയൊക്കെ ജീവിതം അങ്ങനെ തന്നെ തീരും.\

1

ഇത്തരം ബാഡ് കമന്റ്‌സ് ഇനിയും ഫ്‌ളഷ് ചെയ്യും. എന്നെ തകര്‍ക്കാന്‍ എനിക്ക് മാത്രമേ കഴിയൂ. തനിക്കെതിരെ ഇതുപോലുള്ള കമന്റുകള്‍ ദിവസവും വരാറുണ്ട്. അതൊന്നും ശ്രദ്ധിക്കാറില്ല. പക്ഷേ ഈ വ്യക്തി സ്ഥിരമായി മോശം കമന്റ് ഇടാറുള്ളത് കൊണ്ടാണ് നമ്പര്‍ ചോദിച്ച് വാങ്ങി തിരികെ വിളിച്ചത്. ഞാനും സാധാരണക്കാരനായ ആളാണ്. പ്രതികരണ ശേഷി എന്റേത് നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് പറയുന്നതാണ്. സ്ഥിരമായി കുത്തി മുറിവേല്‍പ്പിക്കുന്ന ഒരാള്‍ക്കെതിരെ ഏതൊരു മനുഷ്യനും തോന്നുന്ന കാര്യമാണ് എനിക്കും തോന്നിയത്. വിളിച്ചയാളോട് നേരിട്ട് വന്ന് എന്നോട് സംസാരിക്കാനാണ് പറഞ്ഞത്. അതിലെന്ത് കുഴപ്പമാണ് ഉള്ളത്.

ഞാനും അമ്പലപ്പറമ്പില്‍ പരിപാടി ഒക്കെ അവതരിപ്പിച്ചാണ് ഇവിടം വരെയെത്തിയത്. ഇവരെ പോലെ തന്നെ ഞാനും ഒരു ജോലി ചെയ്യുന്നയാളാണ്. എനിക്ക് പണി അറിയാവുന്നത് കൊണ്ടാണ് വലിയ സംവിധായകരൊക്കെ വിളിക്കുന്നത്. എന്റെ കഴിവൊന്നും ഇവര് വിചാരിച്ചാല്‍ നശിക്കില്ല. കാരണം അതൊക്കെ ദൈവസിദ്ധമായി ലഭിച്ചതാണ്. ഇവര്‍ക്കൊക്കെ ഇങ്ങനെ കമന്റ് ചെയ്യുന്നതിലൂടെ എന്താണ് ലഭിക്കുന്നത്. നമ്മള്‍ ചെയ്യുന്ന നല്ലതൊന്നും ആരും കാണില്ല. മനപ്പൂര്‍വം നമ്മളെ മോശക്കാരാക്കാന്‍ വേണ്ടിയാണ്. ഈ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചത്. എന്റെ പേജ് വഴി ഞാന്‍ ഒരു പാവപ്പെട്ട സുഖമില്ലാത്തയാള്‍ക്ക് സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നു. 12 മണിക്കൂര്‍ കൊണ്ട് വളരെയധികം പണം അതില്‍ വന്ന് അയാള്‍ക്ക് ഉപകാരപ്പെട്ടു. ഇതൊന്നും ആരും കാണില്ലെന്നും ടിനി ടോം പറഞ്ഞു.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

പല ചാരിറ്റി പ്രവര്‍ത്തനങ്ങളും ഞാന്‍ അതുപോലെ ചെയ്യുന്നുണ്ട്. ഞാന്‍ സെലിബ്രിറ്റി ആയത് കൊണ്ടാണ് ഇവര്‍ പിന്നാലെ നടക്കുന്നത്. എന്നെ വിമര്‍ശിച്ചാല്‍ വിസിബിളിറ്റി കിട്ടുമല്ലോ. ആ ഓഡിയോ ഇട്ടയാളെ ഇപ്പോള്‍ പത്ത് പേര്‍ അറിഞ്ഞ് കാണും. സാധാരണക്കാരെ വിമര്‍ശിച്ചാല്‍ ഇതൊന്നും നടക്കില്ല. ഇവരൊക്കെ ഇങ്ങനെ ചെയ്‌തെന്ന് കരുതി എനിക്ക് ഒന്നും നടക്കില്ല. ഇപ്പോള്‍ തന്നെ വലിയ മൂന്ന് സംവിധായകരുടെ ചിത്രങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. അതൊക്കെ എന്റെ കഴിവ് കൊണ്ടാണ്. സെലിബ്രിറ്റികളെ കൊല്ലാന്‍ നടക്കുന്നവരാണ് ഈ നെഗറ്റീവ് ചിന്താഗതിയുള്ളവര്‍. സലീം കുമാറൊക്കെ അതിന്റെ ഇരയാണ്. നല്ല ചെയ്യുന്നത് പകരം ഇവരൊക്കെ ചെയ്യുന്നത് ഇതാണെന്നും ടിനി ടോം പറഞ്ഞു.

സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

English summary
tini tom clarifies his controversial phone call against social media user
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X