Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി സർക്കാർ സിദ്ധീഖ് കാപ്പനോട് മനുഷ്യത്വ രഹിതമായി പെരുമാറിയെന്ന് പ്രതാപന്‍: ഒപ്പം ചോദ്യങ്ങളും

ദില്ലി: ദീർഘമായ നിയമപോരാട്ടത്തിനൊടുവിൽ മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന് ജാമ്യം ലഭിച്ചത് തെല്ലൊരാശ്വാസമാണെന്ന് ടിഎന്‍ പ്രതാപന്‍ എംപി. ആരോഗ്യം ഏറെ മോശമായ സാഹചര്യങ്ങളിൽ പോലും മനുഷ്യത്വ രഹിതമായ സമീപനമാണ് യുപി സർക്കാർ കാപ്പനോട് കാണിച്ചത്. ഹത്രാസിലെ ദളിത് ബാലികയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ യുപി സർക്കാർ എന്തുചെയ്തുവെന്നും അവർക്കെതിരെ ഏതൊക്കെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

'കേസും ജയിലുമൊക്കെ ഉറപ്പായാൽ തന്നെ ബിൽകീസ് ബാനു കേസിലെ ഭീകരന്മാരെ തുറന്നുവിട്ടതുപോലെ അവരെയും തുറന്നുവിടുമോ? പൂമാലയിട്ട് സ്വീകരിക്കുമോ? ഭരണകൂടഭീകരതയുടെ ചതികളെ പ്രതിരോധിക്കാൻ ജനാധിപത്യ മാർഗ്ഗത്തിൽ തന്നെ പൊരുതുന്നത് കാപ്പനും കുടുംബത്തിനും സമാനമായ ദുരനുഭവങ്ങളിൽ നീറിക്കഴിയുന്ന അനേകം ജീവിതങ്ങൾക്കും തുടരാം. ഒടുവിൽ ഇരുട്ട് മാറി വെളിച്ചം വരും.'- എന്നും ടിഎന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 kappanddf

ഹത്രാസ് കേസില്‍ രണ്ടു വര്‍ഷത്തോളമായി യു.പി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം നല്‍കിയത് ആശ്വാസകരമാണെന്നായിരുന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറിന്റെ പ്രതികരണം. ഉത്തര്‍പ്രദേശ് ബിജെപി സര്‍ക്കാരിന്റെ കള്ളക്കഥകള്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉപാധികളോടെ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവൂ എന്ന യു.പി സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ജാമ്യം നിഷേധിക്കാന്‍ നിരവധി കള്ളങ്ങളാണ് യുപി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. സംഭവത്തില്‍ കക്ഷിയല്ലാത്ത പോപുലര്‍ ഫ്രണ്ടിനെ വലിച്ചിഴക്കുകയും വ്യാജ ആരോപണങ്ങള്‍ സംഘടനക്കെതിരെ ഉയര്‍ത്തി സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കുന്നത് തടയാന്‍ ഗൂഡാലോചന നടത്തുകയും ചെയ്തു. അതിനെതിരായ വിധികൂടിയാണ് കാപ്പന്റെ ജാമ്യം. ഹത്രാസ് പെണ്‍കുട്ടിക്ക് നീതി കിട്ടണം എന്നു പറയുന്നത് കുറ്റകൃത്യമാണോയെന്നും കാപ്പന്‍ സഞ്ചരിച്ച കാറില്‍നിന്ന് കണ്ടെടുത്ത ലഘുലേഖകളില്‍ അപകടകരമായ എന്താണുള്ളതെന്നും കോടതി ചോദിച്ചു. കാപ്പനെതിരെ കൂട്ടുപ്രതിയുടെ മൊഴിയുണ്ടെന്ന യു.പി സര്‍ക്കാര്‍ വാദവും കോടതി തള്ളിയതിലൂടെ കേസ് യുപി പോലീസ് കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണെന്നും പോപ്പുലർഫ്രണ്ട് അവകാശപ്പെടുന്നു

ഹത്രാസ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും എതിരെയുള്ള ജനരോഷം വഴിതിരിച്ചുവിടാന്‍ യുപി എസ്ടിഎഫ് നിരപരാധികളായ വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനെയും ബലിയാടാക്കുകയാണ് ചെയ്തത്. കെട്ടിച്ചമച്ച ഈ കേസില്‍ നിരപരാധികളായവര്‍ ഇതിനകം രണ്ട് വര്‍ഷം ജയില്‍വാസം പൂര്‍ത്തിയാക്കിയത് യുപി പോലിസിന്റെ കഥയില്‍ ഒരു കണിക പോലും സത്യമുള്ളത് കൊണ്ടല്ല, മറിച്ച് അവര്‍ക്കെതിരെ യുഎപിഎ പോലുള്ള ഭീകരമായ കുറ്റങ്ങള്‍ ചുമത്തിയത് കൊണ്ട് മാത്രമാണ്. യുപി പോലിസിന്റെ കല്ലുവെച്ച നുണകള്‍ സുപ്രീം കോടതിയില്‍ തകര്‍ന്ന സാഹചര്യത്തില്‍ മലയാളിയായ റഊഫ് ശരീഫ് ഉള്‍പ്പടെയുള്ള കേസിലെ മറ്റ് നിരപരാധികളുടെ ജയില്‍ മോചനവും വേഗത്തിലാകുമെന്നാണ്‌ പ്രതീക്ഷയെന്നും എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+