കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം: പാര്‍ട്ടി നടപടി വിഎസ് സ്വാഗതം ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ടിപി വധക്കേസില്‍ കെസി രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള തീരുമാനത്തെ വിഎസ് അച്യുതാനന്ദന്‍ സ്വാഗതം ചെയ്തു. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം കാണിച്ചത് ധീരമായ നടപടിയാണ് എന്ന് വിഎസ് പ്രശംസിക്കുകയും ചെയ്തു.

എന്നാല്‍ കെസി രാമചന്ദ്രന്റെ വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നില്‍ എന്നത് നിഗമനം മാത്രമാണെന്നും വിഎസ് പ്രസ്താവനയില്‍ പറയുന്നുണ്ട്. എങ്കിലും മറ്റൊരു പാര്‍ട്ടിക്കും ചെയ്യാനാകാത്ത കാര്യമാണ് സിപിഎം ചെയ്തതെന്നും വിഎസ് പറയുന്നു.

VS Achuthanandan

കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് കൊലപാതകം നടന്നിട്ടും അത് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായിട്ടുണ്ടോ എന്ന് വിഎസ് ചോദിക്കുന്നുണ്ട്. ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നപ്പോഴും കോണ്‍ഗ്രസ് അന്വേഷണത്തിന് തയ്യാറായിട്ടില്ലെന്നും വിഎസ് പറയുന്നു. ഈ സാഹചര്യത്തിലാണ് ഇത് മറ്റൊരു പാര്‍ട്ടിക്കും ചെയ്യാനാകാത്ത കാര്യമാണ് സിപിഎം ചെയ്തിരിക്കുന്നതെന്ന് വിഎസ് പറഞ്ഞത്.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിഎസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പെട്ടെന്ന് കെസി രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് വിവരം. എന്നാല്‍ ഇത്‌കൊണ്ടുമാത്രം താന്‍ തൃപ്തനാവില്ലെന്ന സൂചനയും വിഎസ് പത്രക്കുറിപ്പില്‍ നല്‍കുന്നുണ്ട്.വ്യക്തി വിരോധം എന്നത് ഒരു നിഗമനം മാത്രമാണെന്ന പരാമര്‍ശം.

വിഎസിന്റെ പത്രക്കുറിപ്പിനെതിരെ ടിപിയുടെ വിധവ കെകെ രമയും രംഗത്തെത്തിയിട്ടുണ്ട്. വിഎസിന്റെ കീഴടങ്ങലാണ് ഇതെന്നാണ് രമ പറഞ്ഞത്. കുഞ്ഞനന്തന്റെ പങ്ക് എന്തായിരുന്നുവെന്ന് വിഎസ് വ്യക്തമാക്കണം എന്നും രമ ആവശ്യപ്പെട്ടു.

English summary
TP Murder case: VS welcomes party action against KC Ramachandran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X