കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനും അമ്മയും മകളും ഒരുമിച്ച് തീവണ്ടിയ്ക്ക് മുന്നില്‍ ചാടിയോ... മുളന്തുരുത്തിയെ ഞെട്ടിച്ച ദുരന്തം

  • By Desk
Google Oneindia Malayalam News

മുളന്തുരുത്തി: അച്ഛനും അമ്മയും മകളും ഒരു തീവണ്ടിയ്ക്ക് മുന്നില്‍ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് മുളന്തുരുത്തിക്കാര്‍. മുളന്തുരുത്തി റെയില്‍വേ സ്‌റ്റേഷന് സമീപം തീവണ്ടിയിടിച്ച് മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍.

വെള്ളൂര്‍ ഇറുമ്പയം സ്വദേശി സച്ചിനാദനന്ദന്‍(55), ഭാര്യ സുജാത(45), മകള്‍ ശ്രീലക്ഷ്മി(20) എന്നിവരാണ് മരിച്ചത്. മറ്റൊരു മകള്‍ ജ്യോതി ലക്ഷ്മി എവിടെയാണെന്ന് ഒരു വിവരവും ഇല്ല.

ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച (ഒക്ടോബര്‍ 15) രാത്രി 9.48 ന് മുളന്തുരുത്തി വഴി കടന്നുപോയ ഗുവാഹത്തി-കൊച്ചുവേളി എക്‌സ്പ്രസ്സിന് മുന്നിലാണ് ഇവര്‍ ചാടിയത്. നല്ല വേഗത്തിലായിരുന്നു തീവണ്ടി.

Train

മൂന്ന് പേരുടേയും ശരീരം ചിന്നിച്ചിതറിയ നിലയില്‍ ആയിരുന്നു. ശരീര ഭാഗങ്ങള്‍ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

മൂത്ത മകള്‍ ജ്യോതി ലക്ഷ്മിയുടെ വിവാഹം ഏതാണ്ട് തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 30 ന് വിവാഹ നിശ്ചയം നടത്താനും ധാരണയായിരുന്നു. ജ്യോതി ലക്ഷ്മി ഇന്‍ഫോ പാര്‍ക്കിലാണ് ജോലി ചെയ്യുന്നത്. അവിടെയുള്ള ഒരാളുമായി പ്രണയത്തിലായിരുന്നുവെന്ും കഴിഞ്ഞ രണ്ട് ദിവസമായി ജ്യോതിലക്ഷ്മിയെ കാണാനില്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇതൊരു ആത്മഹത്യയാകാനാണ് സാധ്യത എന്നാണ് കരുതുന്നത്.

കൊച്ചിന്‍ ഷിപ്പിയാര്‍ഡിലെ വെല്‍ഡര്‍ ആയിരുന്നു സച്ചിദാനന്ദന്‍. ഉദയംപേരൂര്‍ സ്വദേശികളായ ഇവര്‍ അടുത്തിടെയാണ് വെള്ളൂരിലേക്ക് താമസം മാറ്റിയത്. മരിച്ച മകള്‍ ശ്രീലക്ഷ്മി മാന്നാനം കെഇ കോളെജിലെ ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്നു.

English summary
Train Accident: Three killed at Mulathuruthi, police suspects suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X