എറണാകുളത്ത് 4 ട്രാൻസ്ജന്റേർസ് അറസ്റ്റിൽ; യൂബർ ഡ്രൈവറിൽ നിന്നും പണം തട്ടാൻ ശ്രമം!

  • Posted By: Desk
Subscribe to Oneindia Malayalam

എറണാകുളം: ഹൈക്കോടതി ദംഗ്ഷനിൽ വച്ച് നാല് ട്രാൻസ്ജന്റേർസിനെ പോലീസ് അറസ്റ്റ് ചെയ്തു. യൂബർ ഡ്രൈവറിൽ നിന്നും ഫോണും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ചതിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടം കാത്തുകിടക്കുകയായിരുന്ന ആലുവ സ്വദേശിക്കു നേരെയാണ് മോഷണശ്രമം ഉണ്ടായത്. ഭയന്നുപോയ ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം അവിടെ നിന്ന് ഓടിച്ചു പോകുകയായിരുന്നു.

പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഔദ്യോഗിക വെബ്സൈറ്റ്; രൂപകല്പനയിലും, അവതരണത്തിലും വ്യത്യസ്തത...

വ്യാജ തെളിവുണ്ടാക്കി കുരുക്കിയതാണ്.. സിബി ഐ അന്വേഷണം വേണമെന്ന് ദിലീപ്.. അപ്പോള്‍ ആ തെളിവുകളോ?

സേവനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോണിന് ഡ്രൈവര്‍ മറുപടി പറയുന്നതിനിടെയായിരുന്നു സംഭവം നടന്നത്. പത്തനംതിട്ട സ്വദേശി ഭൂമിക, വൈറ്റില സ്വദേശികളായ ശ്രുതി, സോനാക്ഷി, ചെങ്ങന്നൂര്‍ സ്വദേശി അരുണിമ, നെയ്യാറ്റിന്‍കര സ്വദേശി നിയ എന്നിവരെയാണ് സെന്‍ട്രല്‍ അറസ്റ്റ് ചെയ്തത്. ഴുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

തിരച്ചിൽ ഊർജ്ജിതമാക്കി

തിരച്ചിൽ ഊർജ്ജിതമാക്കി

മോഷണ ശ്രമം നടത്തി ഓടിരക്ഷപ്പെട്ട രണ്ട് പേർക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

പോക്കറ്റില്‍ കൈയിട്ടു

പോക്കറ്റില്‍ കൈയിട്ടു

സംഘം ഇയാളുടെ കാറില്‍ ഇടിക്കുകയും ഗ്ലാസ്സ് താഴ്ത്തിയപ്പോള്‍ ഡ്രൈവറുടെ പോക്കറ്റില്‍ കൈയിട്ട് ഫോണും പണവും തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു സംഘം.

ഡ്രൈവർ ഭയന്നു

ഡ്രൈവർ ഭയന്നു

ഭയന്നുപോയ ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം അവിടെ നിന്ന് ഓടിച്ചു പോയി. തുടര്‍ന്ന് അതുവഴി വന്ന പോലീസ് വാഹനം കൈകാണിച്ച് നിര്‍ത്തുകയും വിവരം പറയുകയുമായിരുന്നു.

ട്രാൻസ്ജെന്റേർസിനെ കുറിച്ച് വ്യാപക പരാതി

ട്രാൻസ്ജെന്റേർസിനെ കുറിച്ച് വ്യാപക പരാതി

സെന്‍ട്രല്‍ സി ഐ അനന്തലാല്‍, എസ് ഐ എബിയും ഉള്‍പ്പെട്ട സംഘമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘത്തെ പിടികൂടിയത്. പിടിയിലായവരെ കുറിച്ച് വ്യാപകമായ പരാതിയുള്ളതായി അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Transgenders arrested for attempt to theft uber driver in Kochi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്