കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി പണിമുടക്ക്; തൊഴിലാളികളുമായി മന്ത്രി ഇന്ന് ചര്‍ച്ച നടത്തും

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് യോഗം വിളിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 12 മണിമുതലാണ് ജീവനക്കാര്‍ പണി മുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രശ്‌നത്തില്‍ ഗതാഗത മന്ത്രി ഇടപെടുന്നു. എഐടിയുസി, ടിഡിഎഫ്, സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നീ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ യൂണിയന്‍ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് യോഗം വിളിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 12 മണിമുതലാണ് ജീവനക്കാര്‍ പണി മുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്. ജനുവരിയിലെ ശമ്പളവും രണ്ടുമാസത്തെ പെന്‍ഷനും മുടങ്ങിയതാണ് പണിമുടക്കിലേക്ക് നയിച്ചത്. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ മാര്‍ച്ച് ഒന്നിന് നിയമസഭാ മാര്‍ച്ചും, മാര്‍ച്ച് ആറുമുതല്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിക്കുമെന്ന് എഐടിയുസി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

AK Saseendran

കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫും, ബിഎസ്എഫിന്റെ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘും നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഭരണാനുകൂല സംഘടനയായ എഐടിയുസിയും സമരത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. മന്ത്രിയുമായി ഇതിന് മുമ്പ് നടന്ന ചര്‍ച്ചയില്‍ ശമ്പളം നല്‍കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിക്കപ്പെട്ടകതോടെയാണ് തൊഴിലാളികള്‍ വീണ്ടും സമരത്തിനിറങ്ങുന്നത്. കഴിഞ്ഞ മാസം സിപിഎം സംഘടനയായ കെഎസ്ആര്‍ടിഇഎയും പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

English summary
Trasport Minister will discuss with KSRTC employees union leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X