Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വർണ നിക്ഷേപം: ഹൈക്കോടതിയുടെ അനുമതിയോടെ മാത്രം ; എൻ വാസു വൺ ഇന്ത്യയോട്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അഞ്ഞുറോളം കിലോ സ്വർണ്ണം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്നത് സംബന്ധിച്ച് ബോർഡ്തലത്തിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി പ്രസിഡൻ്റ് എൻ വാസു. ഗോൾഡ് മോണിറ്റൈസേഷൻ സ്കീം മുഖേനയാണ് സ്വർണം റിസർവ് ബാങ്കിൽ നിക്ഷേപിക്കേണ്ടത്. സ്വർണ്ണം ഉരുക്കി ബാറുകളാക്കി മാറ്റി വേണം നിക്ഷേപിക്കേണ്ടതെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

സ്വർണ്ണത്തിൻ്റെ ആകെ മൂല്യത്തിന് രണ്ടര ശതമാനം കണക്കാക്കിയാണ് പലിശ നൽകാനുദ്ദേശിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഹൈക്കോടതിയുടെ അനുമതി കൂടി വേണ്ടതുണ്ട്.ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഇനിയും സ്വീകരിച്ചിട്ടില്ലെന്നും, ചർച്ചകൾ നടക്കുന്നതേയുള്ളൂയെന്നും എൻ വാസു വ്യക്തമാക്കി.

2

സ്വർണം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ബോർഡിന് ഇതിന് ചെറിയൊരു ആശ്വാസമാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ, എല്ലാ നടപടിക്രമങ്ങളും ചർച്ചകളും പൂർത്തിയാക്കി കോടതിയുടെ അനുമതി കൂടി ലഭിച്ചാൽ റിസർവ് ബാങ്കിന് സ്വർണ്ണം യഥേഷ്ടം കൈമാറാനാകും. ഉരുപ്പടികൾ കട്ടിയാക്കി വേണം ബാങ്കിൽ നിക്ഷേപിക്കേണ്ടത്. മുഴുവൻ ഉരുപ്പടികളും ഉരുക്കി ബാറാക്കിയാണ് നൽകുന്നത്. കൂടാതെ ഗോൾഡ് മോണിറ്റെസേഷൻ സ്കീം മുഖേനയാണ് ഹൈക്കോടതിയിൽ ഇത് നിക്ഷേപിക്കേണ്ടതെന്ന പ്രത്യേകതയുമുണ്ട്.

3

ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബാങ്കിൻ്റെ ചുമതലയുള്ള പ്രധാനപ്പെട്ട വ്യക്തിയാണ് ഇതിന് നേതൃത്വം വഹിക്കുക. ഗുരുവായൂർ, പളനി, തിരുപ്പതി ദേവസ്വങ്ങൾ ഇത്തരത്തിൽ റിസർവ് ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടി നിക്ഷേപം നടത്തുന്നതോടെ ഇത്തരത്തിലൊരു നടപടിക്രമങ്ങളിലേക്ക് കൂടി ബോർഡ് മാറപ്പെടും.

4

എന്നാൽ, പതിറ്റാണ്ടുകൾക്കു മുൻപ് നിർമ്മിച്ചതും അമൂല്യമായതുമായ ആഭരണങ്ങൾ ബാങ്കിൽ നിക്ഷേപിക്കാനായി എടുക്കില്ല.ഇവയെല്ലാം പൈതൃക സ്വത്തുക്കളുടെ ശേഖരത്തിൽ ബോർഡിൻ്റെ പ്രത്യേക മേൽനോട്ടത്തിൽ തന്നെ സൂക്ഷിക്കും. ഇതെല്ലാമുൾപ്പെടെ ഏകദേശം നാലായിരത്തോളം വരുന്ന സ്വർണ ഉരുപ്പടികൾ ഉണ്ടെന്നാണ് പൊതുവേ പറയപ്പെടുന്നത്.

5

അതേസമയം,നിറപുത്തരിപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു.ശബരിമലയിൽ നെൽകൃഷി ചെയ്ത നെൽകതിരുകളാണ് നിറപുത്തരിക്കായി ഉപയോഗിച്ചത്. ക്ഷേത്രത്തിന് തിരുമുറ്റത്തെത്തിച്ച നെൽക്കറ്റകൾ മേല്‍ശാന്തി ആചാരപൂര്‍വ്വം ശിരസ്സിലേറ്റി നിറപുത്തരിപൂജയ്ക്കായി ക്ഷേത്രശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി.

6

പൂജകള്‍ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നെല്‍കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. നിരവധി ഭക്തരാണ് നെൽക്കതിർ പ്രസാദമായി സ്വീകരിച്ചത്. പുലര്‍ച്ചെ 5.55 ന് മേല്‍ 6.20നകമുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ശബരിമലയിൽ നിറപുത്തരി പൂജ നടന്നത്. ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള മേജർ ക്ഷേത്രങ്ങളിൽ ഉൾപ്പെടെ നിറപുത്തരിയുടെ ഭാഗമായി പ്രത്യേക പൂജകൾ നടന്നു. വിവിധയിടങ്ങളിൽ ക്ഷേത്ര മേൽശാന്തിമാർ മുഖ്യകാർമികത്വം വഹിച്ചു.

7

ഓഗസ്റ്റ് 17ന് ചിങ്ങപ്പുലരിയോടനുബന്ധിച്ച് 16 മുതൽ 23 വരെയാണ് ഭക്തരെ ദർശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടുന്നത്. രണ്ട് ഡോസ് കൊവിഡ് വാക്സിനോ 48 മണിക്കൂറിനകമുള്ള കൊവിഡ് ആർ ടി പി സി ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രം വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിച്ച് തുടങ്ങി.

8

പൂർണമായും ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന ഭക്തർക്ക് മാത്രമേ ദർശനം അനുവദിക്കൂ. ഓണ നാളുകളില്‍ കൊവിഡ് പ്രോട്ടോക്കോൾ പൂര്‍ണ്ണമായും പാലിച്ച് ഭക്തര്‍ക്ക് ഓണസദ്യയും നല്‍കും. ഓഗസ്റ്റ് മാസത്തില്‍ ശബരിമല ക്ഷേത്രനട തുറന്നിരിക്കുന്ന എട്ട് ദിവസങ്ങളില്‍ പ്രതിദിനം 15,000 ഭക്തർക്ക് വീതം ശബരിമലയിൽ പ്രവേശനമുണ്ട്. ഓഗസ്റ്റ് 23 ന് ചിങ്ങമാസ ഓണക്കാല പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട അടയ്ക്കും.കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16 ന് വീണ്ടും ശബരിമല നട തുറക്കും.

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+