പിടി തോമസിന് ജന്മനാടിന്റെ അന്ത്യാഞ്ജലി; കൊച്ചിയിലെ സംസ്കാരം ചടങ്ങുകൾ വൈകും
ഇടുക്കി: ഇടുക്കിയുടെ കോൺഗ്രസ്സ് മുഖം തന്നെ മാറ്റിമറിച്ച അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്‍റെ സംസ്കാരം ഇന്ന് നടക്കും. എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.
വൈകിട്ട് 5. 30 - നാണ് സംസ്കാരം ചടങ്ങുകൾ നടക്കുക. നിശ്ചയിച്ചതിൽ നിന്നും സമയം വളരെ വൈകിയതിനാൽ കൊച്ചിയിലെ പൊതു ദർശന സമയത്തിൽ മാറ്റം ഉണ്ടാകും.
പി ടി തോമസിന്‍റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ കുടുംബ വീട്ടിലെത്തിച്ചു. പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ കുടുംബ വീട്ടിലെത്തിച്ച മൃതദേഹത്തിന് മുന്നിൽ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു.

ഇടുക്കി പാലാ ബിഷപ്പുമാരായ മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. നേരത്തെ പുലർച്ചെ രണ്ടേകാൽ ഓടെ കമ്പം മുട്ട് വഴിയാണ് ഇടുക്കിയിൽ അദ്ദേഹത്തിന്റെ മൃതദേഹം എത്തിച്ചത്. കമ്പ മൊട്ട് ജില്ലാകളക്ടറും കോൺഗ്രസ് നേതാക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡി സി സി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി. അൽപ്പസമയത്തിനകം തന്നെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തൊടുപുഴയിൽ എത്തും എന്നാണ് വിവരം.
ബിഎസ്എന്‍എല്‍ പ്രീപ്പെയ്ഡ് ഉപഭോക്താകള്‍ക്ക് വമ്പന്‍ ഓഫര്‍; 500 രൂപയില്‍ താഴെ നിരവധി പ്ലാനുകള്‍

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കയും അര്‍ബുദ രോഗ ബാധിതനുമായിരുന്ന അദ്ദേഹം ഇന്നലെയാണ് ലോകത്തോട് വിട പറഞ്ഞത്. 71 വയസായിരുന്നു ഇദ്ദേഹത്തിന്. ഇന്നലെ, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ രാവിലെ 10.15 നായിരുന്നു അന്ത്യം നടന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാണ് പി.ടി. തോമസ് എം.എല്‍.എ. തൃക്കാക്കര മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു അദ്ദേഹം. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭാംഗമായി.

ഇടുക്കിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗവുമായിട്ടുണ്ട്. പ്രമുഖ്യ മാധ്യമമായ വീക്ഷണം എഡിറ്ററായും മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെയാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സംഘടനയുടെ കോളജ് യൂണിയന്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
നിയമസഭയുടെ ബജറ്റ് സമ്മേളനമാകുമ്പോഴേക്കും മടങ്ങിവരാമെന്ന് പി.ടി പറഞ്ഞിരുന്നു; അനുസ്മരിച്ച സ്പീക്കർ


1980 - ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 80 മുതല്‍ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1991, 2001 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും 2016 - ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി. 1996 - ലും 2006-ലും തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007ല്‍ ഇടുക്കി ഡി.സി.സിയുടെ പ്രസിഡന്റായി. 2009-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12നാണ് ജനനം. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇദ്ദേഗത്തിന്റ ഭാര്യ ഉമാ തോമസ്. മക്കള്‍ വിഷ്ണു, വിവേക് എന്നിവരാണ്.