ഗവർണർ കടുപ്പിച്ചു, ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും! തലസ്ഥാനത്ത് അതീവ ജാഗ്രത....

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആർഎസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ചർച്ച നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ആർഎസ്എസ് നേതാവ് പി ഗോപാലൻകുട്ടി, ഒ രാജഗോപാൽ എംഎൽഎ എന്നിവരുമായാണ് മുഖ്യമന്ത്രി ചർച്ച നടത്തുക.

തിങ്കളാഴ്ച നല്ല ദിവസമാകുമോ?അപ്പുണ്ണി പോലീസിന് മുന്നിലേക്ക്,നെഞ്ചിടിപ്പോടെ ദിലീപ് ജയിലിൽ...നിർണ്ണായകം

തിരുവനന്തപുരത്ത് അക്രമസംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഗവർണർ പി സദാശിവത്തിന്റെ നിർദേശപ്രകാരമാണ് മുഖ്യമന്ത്രി ബിജെപി നേതാക്കളെ സമാധാന ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങളിൽ വിശദീകരണം തേടി മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവർണർ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ബിജെപി നേതാക്കളുമായി ചർച്ച നടത്തുന്നത്.

pinarayi

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തലസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ട് ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. അതേസമയം, തലസ്ഥാനത്ത് വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടാനിടയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. എകെജി സെന്റർ, മാരാർജി ഭവൻ തുടങ്ങിയ പാർട്ടി ഓഫീസുകൾക്ക് മുന്നിൽ കനത്ത പോലീസ് കാവൽ തുടരുകയാണ്. നഗരത്തിലെ സിസിടിവി നിരീക്ഷണവും ശക്തമാക്കി. അവധിയിൽ കഴിയുന്ന എല്ലാ പോലീസുകാരോടും അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കാനും നിർദേശം നൽകി. അതിനിടെ, തലസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ മൂന്നു ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

English summary
trivandrum clash; cm pinarayi vijayan invites bjp leaders for discussion.
Please Wait while comments are loading...