Get Updates
Get notified of breaking news, exclusive insights, and must-see stories!

നന്തന്‍കോട് കൂട്ടക്കൊല...അതു സാത്താന്‍സേവ? പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

തിങ്കളാഴ്ചയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി കേഡല്‍ ജിന്‍സണ്‍ കുറ്റം സമ്മതിച്ചു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ തിങ്കളാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള വീട്ടില്‍ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ മൂന്നു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

സാത്താന്‍സേവ!!

താന്‍ നടത്തിയത് സാത്താന്‍സേവയാണെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്. മനുഷ്യശരീരത്തില്‍ നിന്നു ആത്മാവിനെ വേര്‍പ്പെടുത്താനുള്ള പരീക്ഷണമാണ് താന്‍ നടത്തിയതെന്നും ഇയാള്‍ പറഞ്ഞെന്നാണ് സൂചന.പത്തു വര്‍ഷത്തിലേറെയായി കുടുംബാംഗങ്ങള്‍ അറിയാതെ താന്‍ സാത്താന്‍സേവ നടത്തിയിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി. ഓസ്‌ട്രേലിയയില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഇന്റര്‍നെറ്റിലൂടെ ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതെന്നും പ്രതി കൂട്ടിച്ചേര്‍ത്തു.

കൊല ചെയ്തത്

തന്റെ മാതാപിതാക്കളും സഹോദരിയുമടക്കം നാലു പേരെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. മാരകായുധങ്ങള്‍ കൊണ്ടാണ് അവരെ അടിച്ചതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാം ഒറ്റയ്ക്ക്

നാലു പേരെയും കൊലപ്പെടുത്താന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കേഡലിന്റെ മറുപടി. താന്‍ ഒറ്റയ്ക്കു തന്നെയാണ് നാലു പേരെയും വകവരുത്തിയതെന്നും ഇയാള്‍ പോലീസിനോടു സമ്മതിച്ചു.

മഴു വാങ്ങിയത്

കൊലപാതകത്തിന് ഉപയോഗിച്ച മഴു താന്‍ ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയതെന്നു പ്രതി വെളിപ്പെടുത്തി. സംഭവത്തിനു ശേഷം വീട്ടിനു പുറത്തു നിന്നു മഴുവടക്കമുള്ള മാരകായുധങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.

അറസ്റ്റ് ചെയ്തത്

തിങ്കളാഴ്ച വൈകീട്ട് തമ്പാനൂരില്‍ വച്ചാണ് കേഡലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ മെയിലില്‍ എത്തിയ ഇയാള്‍ പോലീസില്‍ കീഴടങ്ങാന്‍ വരവെയാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നാണ് സൂചന. കൊലയ്ക്കു ശേഷം കേഡല്‍ ചെന്നൈയിലേക്ക് പോയിരുന്നു.

ഡമ്മിയും കണ്ടെടുത്തു

നാലു മൃതദേഹങ്ങള്‍ കൂടാതെ പാതി കത്തിയ നിലയില്‍ ഒരു ഡമ്മി കൂടി വീട്ടിനകത്തു നേരത്തേ കണ്ടെത്തിയിരുന്നു. താനുള്‍പ്പെടെ വീട്ടിലുള്ള എല്ലാവരും കൊലപ്പെട്ടിരുന്നതായി തെളിയിക്കാനുള്ള കേഡലിന്റെ ശ്രമമായിരിക്കാം ഇതിനു പിന്നിലെന്ന് അന്നു തന്നെ സംശയങ്ങളുയര്‍ന്നിരുന്നു.

അറിയിച്ചത് നാട്ടുകാര്‍

ഞായറാഴ്ട പുലര്‍ച്ചെയാണ് ഡോക്ടറുടെ വീട്ടില്‍ നിന്നു തീയും പുകയും ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

മരിച്ചവര്‍

റിട്ടയേര്‍ഡ് ഡോക്ടര്‍ പ്രഫസര്‍ രാജ തങ്കം, ഭാര്യയും റിട്ടയേര്‍ഡ് ഡോക്ടറുമായ ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെയാണ് വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+