ശബരിമല പ്രവേശനം ഈ മാസം; തൃപ്തി ദേശായി രണ്ടുംകല്‍പിച്ച്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കുതെന്ന സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിര്‍ദ്ദേശം അവഗണിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഈ മാസം 25നു മുമ്പ് തന്നെ തന്റെ സന്ദര്‍ശനം ഉണ്ടാകുമെന്നും തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്നും അവര്‍ അറിയിച്ചു.

തനിച്ചായിരിക്കില്ല ശബരിമലയിലെത്തുക. തന്നോടൊപ്പം നൂറുകണക്കിന് സ്ത്രീകളും പങ്കെടുക്കും. ഇതില്‍ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാകും ഉണ്ടാകുകയെന്നും തങ്ങളെ തടയാനാവില്ലെന്നും തൃപ്തി ദേശായ് പറഞ്ഞു. ശബരിമലിയില്‍ തൃപ്തി ദേശായി എത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

trupti-desai

അതേസമയം, താനൊരു താന്‍ ഒരു മതത്തിനും ദൈവത്തിനും എതിരല്ലെന്നും എല്ലാവര്‍ക്കും തുല്യത ലഭിക്കണമെന്നുമാണ് ആഗ്രഹമെന്നും തൃപ്തി ദേശായി പറഞ്ഞു. താനൊരു ശബരിമല വിശ്വാസിയാണ്. സമാധാനത്തിലായിരിക്കും താന്‍ ശബരിമലയില്‍ പ്രവേശിക്കുന്നതെന്നും ക്രമസമാധാന ലംഘനമുണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ പ്രതിഷേധക്കാരുടെ യാത്ര തടസപ്പെടുത്തുമെന്നോ ആക്രമിക്കുമെന്നോയുള്ള ഭീഷണി ഭയപ്പെടുന്നില്ലെന്നും തൃപ്തി ദേശായ് കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് നടക്കുന്ന പശ്ചാത്തലത്തില്‍ മുന്‍ തീരുമാനത്തില്‍ നിന്നും മാരണമെന്ന് തൃപ്തി ദേശായിയോട് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.


English summary
Trupti Desai vows to enter Sabarimala in Jan
Please Wait while comments are loading...