മുള്ളേരിയയില്‍ വീടിന്റെ പൂട്ട് പൊളിച്ച് ടിവിയും പണവും മോഷ്ടിച്ചു

  • Posted By:
Subscribe to Oneindia Malayalam

മുള്ളേരിയ: മുള്ളേരിയയില്‍ വീടിന്റെ വാതില്‍പൂട്ട് പൊളിച്ച് ടിവിയും ഇന്‍വേര്‍ട്ടര്‍ ബാറ്ററിയും രണ്ടായിരം രൂപയും പാദസരവും മോഷ്ടിച്ചു. മുള്ളേരിയ മൈത്രി നഗറിലെ രാജഗോപാലന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. രാജഗോപാലന്റെ ഭാര്യ രാത്രി 7 മണിക്ക് ബന്ധുവീട്ടില്‍ പോയിരുന്നു.

കര്‍ണ്ണാടക ഈശ്വര മംഗലയില്‍ കുഴല്‍കിണര്‍ ജോലിക്ക് പോയ രാജഗോപാല്‍ രാത്രി പത്തരയോടെ വന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. വീടിന്റെ പിറക് വശത്തെ വാതില്‍പൂട്ട് പൊളിച്ച നിലയിലായിരുന്നു.

robber

അകത്തെ അലമാരയില്‍ സൂക്ഷിച്ച 2000 രൂപയും പാദസരവും വീട്ടിലെ ടി.വി.യും ഇന്‍വര്‍ട്ടര്‍ ബാറ്ററിയും മോഷണം പോയതായി രാജഗോപാല്‍ ആദൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

മണിചെയിന്‍ തട്ടിപ്പ്; ചിപ്പാര്‍ സ്വദേശികളായ രണ്ട് പേരെ പോലീസ് തിരയുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
TV and money was stolen in Mulleri

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്