കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് ലീഗ് പച്ചക്കള്ളം പറഞ്ഞോ? ചില്ലി കാശ് വാങ്ങിയില്ലെന്ന് കത്വ അഭിഭാഷക, 9.5 ലക്ഷം നല്‍കിയത് ആര്‍ക്ക്

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗ് കത്വ, ഉന്നാവോ പീഡന ഇരകള്‍ക്കായി പിരിച്ച പണം നല്‍കിയത് ആര്‍ക്ക്. ഇരകളുടെ കുടുംബത്തിന് നിയമ-സാമ്പത്തിക സഹായം നല്‍കാനെന്ന പേരില്‍ പിരിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന ആരോപണം ദിവസങ്ങള്‍ക്ക് മുമ്പാണ് ഉയര്‍ന്നത്. യൂത്ത് ലീഗുമായി ബന്ധമുള്ളവര്‍ തന്നെയാണ് ആരോപണം ഉന്നയിച്ചത്. തൊട്ടുപിന്നാലെ മന്ത്രി കെടി ജലീല്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നു.

പിന്നീട് കണക്കുകള്‍ നിരത്തി യൂത്ത് ലീഗ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. അവര്‍ നല്‍കിയ വിശദീകരണത്തില്‍ ചില പൊരുത്തക്കേടുകളുണ്ടെന്നാണ് പുതിയ വിവരം. മാതൃഭൂമിയാണ് അഭിഭാഷകയെ ഉദ്ധരിച്ച് പുതിയ വിവരം റിപ്പോര്‍ട് ചെയ്തത്...

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

935000 രൂപ നല്‍കിയത് ആര്‍ക്ക്

935000 രൂപ നല്‍കിയത് ആര്‍ക്ക്

കത്വ കേസ് നടത്തുന്ന അഭിഭാഷകര്‍ക്ക് പണം നല്‍കിയെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു. 935000 രൂപയാണ് അഭിഭാഷകര്‍ക്ക് നല്‍കിയതെന്നും അഭിഭാഷകനായ മുബീന്‍ ഫാറൂഖിക്കാണ് പണം നല്‍കിയതെന്നും സൂചിപ്പിച്ചിരുന്നു.

ബന്ധമില്ലാത്ത അഭിഭാഷകന്‍

ബന്ധമില്ലാത്ത അഭിഭാഷകന്‍

മുബീന്‍ ഫാറൂഖിക്ക് കേസ് നടത്തിപ്പില്‍ ബന്ധമില്ലെന്ന് കത്വ കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് പറയുന്നു. കേരളത്തില്‍ നിന്ന് ഇതുവരെ പണം ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഇത് ശരിയാണെങ്കില്‍ യൂത്ത് ലീഗ് വാദം തെറ്റാണ്. അവര്‍ കൂടുതല്‍ വിവാദത്തിലേക്ക് കൂപ്പുകുത്താനാണ് സാധ്യത.

കേസ് നടത്തുന്നത് സൗജന്യമായി

കേസ് നടത്തുന്നത് സൗജന്യമായി

കേസ് നടത്താന്‍ താന്‍ പണം വാങ്ങിയിട്ടില്ലെന്ന് ദീപിക സിങ് പറയുന്നു. കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടുമില്ല. സൗജന്യമായിട്ടാണ് കേസ് നടത്തുന്നത്. പണം നല്‍കിയതെന്ന് പറയുന്നത് ആശ്ചര്യകരമാണ് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മുബീന്‍ ഫാറൂഖി കത്വ കേസില്‍ ഒരുകോടതിയിലും ഹാജരായിട്ടില്ല എന്നാണ് അവര്‍ പറയുന്നത്.

കുടുംബത്തിന് 5 ലക്ഷം

കുടുംബത്തിന് 5 ലക്ഷം

യൂത്ത് ലീഗ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് സൂചന. കത്വ കേസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ എന്തിനാണ് മുബീന്‍ ഫാറൂഖിക്ക് പണം നല്‍കിയത് എന്നാണ് ഇനി അറിയേണ്ടത്.

മുഈന്‍ അലി തങ്ങളുമെത്തി

മുഈന്‍ അലി തങ്ങളുമെത്തി

കത്വ പിരിവുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടില്‍ എത്തിയ സംഖ്യ എത്രയെന്നും എത്ര ചെലവഴിച്ചുവെന്നും സികെ സുബൈര്‍ വിശദീകരിച്ചിരുന്നു. ഫണ്ട് തുകയില്‍ നേരത്തെ സംശയം പ്രകടിപ്പിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി ശിഹാബ് തങ്ങളും വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു. ഫണ്ട് പിരിച്ചത് സംബന്ധിച്ച് അന്വേഷിക്കുമെന്ന കെടി ജലീലിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.

പികെ ഫിറോസിന് പങ്കില്ല

പികെ ഫിറോസിന് പങ്കില്ല

ദേശീയ നേതൃത്വമാണ് ഫണ്ട് പിരിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് പങ്കില്ല. അദ്ദേഹത്തിനെതിരേ മന്ത്രി കെടി ജലീല്‍ ആരോപണം ഉന്നയിച്ചത് പകവീട്ടലിന്റെ ഭാഗമായിട്ടാണെന്നും സികെ സുബൈര്‍ പറഞ്ഞു. 3933697 രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അക്കൗണ്ടില്‍ വന്നത്. ഇതില്‍ 2460000 രൂപ ചെലവഴിച്ചു. ബാക്കി തുക ബാങ്ക് അക്കൗണ്ടില്‍ ഇപ്പോഴുമുണ്ടെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.

സംശയമില്ലെന്ന് തങ്ങള്‍

സംശയമില്ലെന്ന് തങ്ങള്‍

കത്വയിലെ കുടുംബത്തിന് പണം നേരത്തെ കൈമാറിയിട്ടുണ്ട്. അതിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടതാണ്. ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ചുവെന്ന് മുഈന്‍ അലി തങ്ങളും പറഞ്ഞു. ബോംബെയില്‍ ചേര്‍ന്ന കമ്മിറ്റിയിലാണ് ഫണ്ട് പിരിവിന്റെ കണക്കുകള്‍ അവതരിപ്പിച്ചത്. യോഗത്തില്‍ നിന്ന് നേരത്തെ ഇറങ്ങിയതിനാല്‍ കണക്ക് അവതരിപ്പിക്കുന്ന വേളയില്‍ ഉണ്ടായിരുന്നില്ല. അതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും തങ്ങള്‍ പറഞ്ഞു.

ബംഗാളില്‍ ബിജെപിയെ ഞെട്ടിച്ച് സര്‍വ്വെ ഫലം; മുഖ്യമന്ത്രിയായി മമത തന്നെ, അമിത് ഷായുടെ നീക്കം പാളിബംഗാളില്‍ ബിജെപിയെ ഞെട്ടിച്ച് സര്‍വ്വെ ഫലം; മുഖ്യമന്ത്രിയായി മമത തന്നെ, അമിത് ഷായുടെ നീക്കം പാളി

English summary
Twist in Youth League Fund Collection; Advocate Deepika Singh Rajawat says Did not get money from Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X