ദുരന്തത്തിനു പിന്നാലെ ദുരന്തം : ബദിയടുക്കയില്‍ രണ്ട് കുട്ടികള്‍ കിണറ്റില്‍ വീണ് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട് : ബാവിക്കരയില്‍ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചതിന്റെ നടുക്കം മാറുന്നതിന് മുമ്പ് ബദിയടുക്കയെ ഞെട്ടിച്ച് വീണ്ടും ദുരന്തം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു.

ബദിയടുക്ക പിലാങ്കട്ടയിലെ ഹമീദിന്റെ മകന്‍ റംസാന്‍(4) ഹമീദിന്റെ സഹോദരന്‍ ഷബീറിന്റെ മകന്‍ നസ്വാന്‍(2) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

kid

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടികള്‍. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കിണറ്റില്‍ നിന്ന് കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ആള്‍മറയുള്ള കിണറിന് സമീപം കോണ്‍ക്രീറ്റ് ജല്ലി കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതില്‍ കയറി കളിക്കുന്നതിനിടെ കുട്ടികള്‍ കിണറ്റില്‍ വീണതാകാം എന്നാണ് കരുതുന്നത്.

ബാവിക്കരയില്‍ തിങ്കളാഴ്ച രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചിരുന്നു. പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ പൊവ്വല്‍ നെല്ലിക്കാട്ടെ മുഹമ്മദിന്റെ മകന്‍ അബ്ദുള്‍ അസീസ്(18), കിന്നിംഗാറിലെ അബ്ദുള്‍ ഖാദറിന്റെ മകന്‍ ഹാഷിം(13) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.

English summary
two kids died in kasargod.
Please Wait while comments are loading...