Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷുഹൈബ് വധത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍, കേസില്‍ ഇതുവരെ പിടിയിലായത് 11 സിപിഎമ്മുകാര്‍

കേസുമായി ബന്ധപ്പെട്ട് രണ്ടു വാളും ഒരു മഴുവും പോലീസ് കണ്ടെത്തിയിട്ടുണ്ട്

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊന്ന കേസില്‍ വീണ്ടും അറസ്റ്റ്. രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ ഇതുവരെ 11 സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഷുഹൈബ് വധത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിക്കുന്ന സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് കനത്ത തിരിച്ചടി കൂടിയാണിത്. സിപിഎം പ്രവര്‍ത്തകരായ കെ ബൈജു, ദീപ് ചന്ദ് എന്നിവരെയാണ് സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

1

ഇതില്‍ ബൈജു ഗൂഢാലോചനയിലും ആയുധങ്ങള്‍ ഒളിപ്പിക്കാനു കൊലയാളികളെ സഹായിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടു വാളും ഒരു മഴുവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം കൊലയാളികള്‍ ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ച് പ്രതികള്‍ കൂടി അറസ്റ്റിലാവാനുണ്ടെന്നാണ് സൂചന. ഇതില്‍ മുഖ്യസൂത്രധാരന് പിറകെയാണ് പോലീസ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സംഘത്തിലുള്ള നാലുപേരും ഗൂഢാലോചനയിലും പങ്കാളികളായിരുന്നു.

2

പ്രതികള്‍ ഒരാള്‍ പോലും രക്ഷപ്പെടരുതെന്ന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കര്‍ശന നിര്‍ദേശമുണ്ടെന്നാണ് സൂചന. മികച്ച രീതിയില്‍ അന്വേഷിച്ചില്ലെങ്കില്‍ കേസ് അന്വേഷണത്തിന് സിബിഐ എത്തുമെന്ന് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ അത് പോലീസിന് നാണക്കേടാവുമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്നുൂം വിമര്‍ശനം വന്നതാണ് നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ പോലീസിനെ പ്രേരിപ്പിച്ച മറ്റൊരു ഘടകം. കേസുമായി ബന്ധപ്പെട്ട് വിട്ടുകൊടുക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സുപ്രീംകോടതി വരെ കേസുമായി പോകുമെന്നാണ് സൂചന. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+