Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംബുലന്‍സോ, എന്താ ഇത്ര അത്യാവശ്യം; ഹര്‍ത്താലില്‍ വ്യാപക അക്രമം, കല്ലേറ്, ബസിന്റെ കാറ്റഴിച്ചു...

തിരുവനന്തപുരം: സ്വാശ്രപ്രശ്‌നത്തില്‍ തലസ്ഥാന ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താലിന്റെ പേരില്‍ ജില്ലിയില്‍ പലയിടങ്ങളിലായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും അക്രമുണ്ടായി. നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ പ്രവര്‍ത്തകര്‍ ബസിന് നേരെ കല്ലെറിയുകയും ചെയ്തു. ഡിപ്പോയില്‍നിന്നു സര്‍വീസ് പുറപ്പെടുന്ന ബസുകളാണു സമരക്കാര്‍ തടയുന്നത്.

കാട്ടാക്കട കിള്ളിയിലും സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. കടകളെല്ലാം കെഎസ്‌യു-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് അടയ്പ്പിക്കുകയാണ്. നഗരപ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങില്‍ ബസുകള്‍ വ്യാപകമായി തടയുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

നിയമസഭയിലേക്ക് വന്ന മന്ത്രി തോമസ് ഐസക്കിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. യുഡിഎഫ് എംഎല്‍എമാരെല്ലാം കാല്‍നടയായാണ് നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം റോഡിലിറങ്ങി നടന്നു ഹര്‍ത്താലില്‍ പങ്ക് ചേര്‍ന്നു.- ചിത്രങ്ങള്‍ കാണാം.

ബസിന് നേരെ അക്രമം

ബസിന് നേരെ അക്രമം

യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്നത്. പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ നഗരത്തിലെത്തിയ ദൂരയാത്രക്കാര്‍ വലഞ്ഞു

സ്വകാര്യ വാഹനങ്ങളും തടയുന്നു

സ്വകാര്യ വാഹനങ്ങളും തടയുന്നു

നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളെയും സമരക്കാര്‍ തടയുകയാണ്. ഡ്രൈവര്‍മാരെ കയ്യേറ്റം നടത്താനും ശ്രമുണ്ടായി.

പെരുവഴിയില്‍

പെരുവഴിയില്‍

പാളയത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസിന്റെ കാറ്റഴിച്ചുവിട്ടു. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി.

 ബസില്ല

ബസില്ല

നഗരത്തില്‍ രാവിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകളുണ്ടായിരുന്നു. എന്നാല്‍ ഗ്രാമപ്രദേശത്തേക്ക് ഒരു വാഹനങ്ങളും ഓടിയിരുന്നില്ല. കാട്ടാക്കട. പാലോട് ഭാഗങ്ങളിലെല്ലാം വാഹനങ്ങള്‍ക് നേരെ അക്രമം തുടരുകയാണ്.

സമരക്കാരുടെ അഴിഞ്ഞാട്ടം

സമരക്കാരുടെ അഴിഞ്ഞാട്ടം

ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ അഴിഞ്ഞാടുകയാണ്. അവശ്യ സര്‍വ്വീസുകളെപ്പോലും തടഞ്ഞ് പ്രകോപനം സൃഷ്ടിക്കുന്നു. അംബുലന്‍സും തടഞ്ഞു. കടകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം ബലം പ്രയോഗിച്ച് അടപ്പിച്ചു.

പ്രടോള്‍ പമ്പ്

പ്രടോള്‍ പമ്പ്

ബേക്കറി ജംഗ്ഷനില്‍ തുറന്ന് പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പ് അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയായി. നാട്ടുകാര്‍ സമരക്കാര്‍ക്കെതിരെ തിരിഞ്ഞതോടെ സ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുകയാണ്.

വാഹനമുപേക്ഷിച്ചു

വാഹനമുപേക്ഷിച്ചു

ഹര്‍ത്താലിനെ അനുകൂലിച്ച് യുഡിഎഫ് എംഎല്‍എമാരെല്ലാം വാഹനമുപേക്ഷിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ നിന്നും മറ്റും കാല്‍നടയയാണ് എല്ലാവരും നിയമസഭയിലെത്തിയത്.

നഗരം നിറയെ പോലീസ്

നഗരം നിറയെ പോലീസ്

യുഡിഎഫ് ഹര്‍ത്താല്‍ അക്രമാസക്തമായതോടെ നഗരത്തില്‍ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് പരിസരത്തും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+