ഈ കുടകള്‍ ഇവര്‍ക്ക് ജീവിതമാണ്! വീല്‍ചെയറിലാണെങ്കിലും തോല്‍ക്കാന്‍ മനസ്സിലാത്തവര്‍...

  • By: Afeef
Subscribe to Oneindia Malayalam

കോഴിക്കോട്: "കുട ഏതായാലും മഴ നനയാതിരുന്നാൽ പോരേ?" അതെ മഴ നനയാതിരിക്കണമെങ്കിൽ കുട നന്നാവുക തന്നെ വേണം. അതുകൊണ്ടായിരിക്കണം നാം വില നോക്കാതെ കുട വാങ്ങുന്നത്. എന്നാൽ ഇങ്ങനെ വില കൊടുത്ത് കുട വാങ്ങുമ്പോൾ അതിൽ അല്പം നന്മ കൂടി ഉണ്ടെങ്കിലോ.മറ്റുള്ള കുടകളെ അപേക്ഷിച്ച് വിലക്കുറവും ഈടും ഉറപ്പു തരുന്നുണ്ടെങ്കിലോ.

അതെ അപകടം മൂലവും മറ്റും നട്ടെല്ലിന് ക്ഷതമേറ്റ് ദീർഘകാലമായി വീടുകളിൽ ഒതുങ്ങിക്കഴിയുന്ന ഒരു പറ്റം സഹോദരി സഹോദരൻമാർ, കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് കല്ലുള്ളതോട് എന്ന മലയോര ഗ്രാമത്തിൽ അലിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ തണലിലായി വീൽ ചെയറിലിരുന്നു കൊണ്ട് കുടകൾ തുന്നികൊണ്ടിരിക്കുകയാണ്.

UMBRELLANEWSCLT1

കിടപ്പിലായവരും നിരാലംബരുമായ ഇവർ വീൽ ചെയറിലിരുന്ന് തുന്നുന്നത് കുട മാത്രമല്ല, ഇവരുടെ ജീവിതം കൂടിയാണ്. പൊതുവെ മാർക്കറ്റിൽ ലഭിക്കുന്ന മികച്ച കമ്പനികളുടെ കുടകൾക്ക് 300 മുതൽ 450 രൂപ വരെ വില വരുമ്പോൾ "അലിവ്" കുടകൾക്ക് ഇവർ ഈടാക്കുന്നത് വെറും 260രൂപ. വില കേൾക്കുമ്പോൾ മേന്മ കുറയുമെന്ന തോന്നൽ വേണ്ട.

UMBRELAANEWS2

കുടവില്പനയിൽ നിന്നും ലഭിക്കുന്ന ലാഭമാണ് ഇവരുടെ ഇവരുടെ ഏക ജീവിത വരുമാനം. ജീവിതതിലേറ്റ തിരിച്ചടികളെ കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും ജയിച്ചു കയറാൻ ഇവർ പരിശ്രമിക്കുമ്പോൾ ഒരു കുട വാങ്ങുന്നതിലൂടെ നിങ്ങൾ തണലേകുന്നത് ഒരു പറ്റം നിലാരംബർക്കാ ണ്,സ്വാന്തനമേകുന്നത് ഒരു ജനതയ്ക്കാണ്. അലിവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ വിളിക്കൂ...9947345597

English summary
umbrella making by handicapped people in kozhikode.
Please Wait while comments are loading...