കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ തൊട്ടാല്‍ ഉമ്മന്‍ചാണ്ടിക്കും പൊള്ളും, ഭോപ്പാലില്‍ ഉണ്ടായത് ഉണ്ടാകാന്‍ പാടില്ലാത്തതത്രേ

ഭോപ്പാലില്‍ പിണറായി വിജയനെ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നടക്കാന്‍ പാടില്ലാത്തതാണ് ഭോപ്പാലിലുണ്ടായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ആര്‍എസ്എസ് പ്രതിഷേധത്തെ തുടര്‍ന്ന് പിണറായിയെ തിരിച്ചയച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമാണെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

ഒരിക്കലും ഉണ്ടാകാന്‍പാടില്ലാത്തതാണ് ഭോപ്പാലില്‍ ഉണ്ടായതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. കേരള മുഖ്യമന്ത്രിയെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ മര്യാദകളുടെ നഗ്നമായ ലംഘനമാണെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. മുഖ്യമന്ത്രിയെ തടഞ്ഞതിലൂടെ കേരളത്തെയാണ് അപമാനിച്ചിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തത്

ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തത്

ഭോപ്പാലില്‍‍ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞത് കേരളത്തിനും അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഉണ്ടായിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തുന്നു.ഫെഡല്‍ സംവിധാനത്തിന്‍റെ മര്യാദകളുടെ നഗ്നമായ ലംഘനമാണ് ഭോപ്പാലില്‍ ഉണ്ടായിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു.

 സംരക്ഷണം പിണറായി നിഷേധിച്ചു

സംരക്ഷണം പിണറായി നിഷേധിച്ചു

അതേസമയം സംഭവത്തില്‍ പിണറായിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാനാവാത്തവരാണ് മധ്യപ്രദേശ് സംഭവത്തെ കുറ്റപ്പെടുത്തുന്നതെന്ന് കുമ്മനം പറഞ്ഞു. സംരക്ഷണം നല്‍കാമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ പിണറായി അത് നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 കാരണം പ്രതിഷേധം

കാരണം പ്രതിഷേധം

ശനിയാഴ്ചയാണ് ഭോപ്പാലിലെ മലയാളി അസോസിയേഷനുകള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ പോലീസ് പിണറായിയെ തടഞ്ഞത്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയത്.

ആര്‍എസ്എസിനെതിരെ പിണറായി

ആര്‍എസ്എസിനെതിരെ പിണറായി

സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഭോപ്പാലില്‍ കണ്ടത് ആര്‍എസ്എസ് സംസ്‌കാരമാണന്നും ആര്‍എസ്എസിന്റെ പ്രതിഷേധം തടയുന്നതിന് സര്‍ക്കാര്‍ ഒന്നും ചെയ്തിരുന്നില്ലെന്നും പിണറായി ആരോപിച്ചിരുന്നു.

English summary
former chief minister umman chandi against bhaopal issue. support pinarayi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X