കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കുറ്റിച്ചൂലുകള്‍... രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംഎല്‍എ. നിയമസഭയ്ക്ക് പുറത്ത് സമരം നടത്താന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുരളീധരന്‍ തുറന്നടിച്ചു. കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ ലക്ഷ്യം വച്ചായിരുന്നു കെ മുരളീധരന്റെ വിമര്‍ശനം. കോഴിക്കോട് നടന്ന കോണ്‍ഗ്രസ് യോഗത്തിലാണ് മുരളീധരന്റെ വിമര്‍ശനം

കുറ്റിച്ചൂലുകള്‍ക്ക് സീറ്റ് കൊടുത്താല്‍ ജയിക്കാന്‍ പറ്റില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇത് ചിലര്‍ക്ക് മനസിലായിക്കാണുമെന്നും മുരളീധരന്‍ പരിസഹിച്ചു. നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് സ്വന്തം സംഘനയുടെ ബലത്തെ പറ്റി ബോധ്യമില്ല. കോണ്‍ഗ്രസിന്റെ സ്ഥിതി വളരെ പരിതാപകരമാണെന്നും മുരളീധരന്‍ പറഞ്ഞു.

K Muraleedharan MLA

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വളരെ വലുതാണ്. അതിന്റെ ആഘാതത്തില്‍ ഇരുന്നാല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം ഇല്ലാതാകും. നട്ടെല്ലിനാണ് ക്ഷതമേറ്റിരിക്കുന്നത്. വീഴ്ചയില്‍നിന്ന് എഴുനേറ്റ് നില്‍ക്കാനുള്ള ശേഷി സംഭരിക്കാന്‍ കോണ്‍ഗ്രസിനായില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

യോഗത്തില്‍ പങ്കെടുത്ത കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ എംഎല്‍എയും നേതൃത്വത്തെ വിമര്‍ശിച്ചു. സുധീരനെയും ഉമ്മന്‍ചാണ്ടിയെയും ലക്ഷ്യം വച്ചായിരുന്നു വിഡി സതീശന്റെ വാക്കുകള്‍. കോണ്‍ഗ്രസ് തലപ്പത്ത് മാറ്റം വേണമെന്ന് നേരത്തെ എ ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും സുധീരനെ അനുകൂലിക്കുകയായിരുന്നു.

VM Sudheeran

കേരളത്തിലെ തമ്മിലടി തീര്‍ക്കാന്‍ രാഹുല്‍ ഇടപെട്ടിരുന്നു. നേതാക്കള്‍ തമ്മില്‍ സമവായത്തിലെത്തിയെങ്കിലും സുധീരനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ നീക്കം നടക്കുകയാണ്. അതിന്‍റെ തുടക്കമായിട്ടാണ് കെ മുരളീധരന്‍റെ വിമര്‍ശനമെന്ന് വേണം കരുതാന്‍. പാര്‍ട്ടിയെ ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ സുധീരന് കഴിയുന്നില്ലെന്നും സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നുമാണ് എ-ഐ ഗ്രൂപ്പുകളുടെ ആരോപണം.

English summary
K Muraleedharan MLA criticized against Congress leadership.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X