ഫുള്‍ ലോഡ് ബിയറുമായി ക്ലീനറും സുഹൃത്തും മുങ്ങി... പ്രതികളെ പിന്തുടര്ന്ന് പിടികൂടി
കോട്ടയം: കോട്ടയത്തെ അയര്‍ക്കുന്നം ബിവറേജ് ഗോഡൗണിലേക്ക് കൊണ്ടുവന്ന ഫുള്‍ ലോഡ് ബിയറുമായി ലോറിയിലെ ക്ലീനറും സുഹൃത്തും മുങ്ങി. പാലക്കാട് നിന്നും അയര്‍ക്കുന്നത്തേക്ക് 720 പെട്ടി ബിയറുമായെത്തിയ ലോറിയാണ് മോഷണം പോയത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ബിയര്‍ ലോറി ഓടിച്ച് കൊണ്ടുപോകുന്നത് കണ്ട മാനേജര്‍ പോലീസില്‍ വിവരമറിയിച്ചതോടെ അരമണിക്കൂറിനുള്ളില്‍ പ്രതികള്‍ പിടിയിലായി.
ലോറിയിലെ ക്ലീനര്‍ കോട്ടയം മണിപ്പുഴ പുളി മൂട്ടില് അനില്‍(32) തിരുവഞ്ചൂര്‍ മോസ്കോ കുന്നില്‍ അഖില്‍കുമാര്‍(22) എന്നിവരെയാണ് പോലീസ് പിന്തുടര്ന്ന് പിടികൂടിയത്. ഇരുവരും സുഹൃത്തുക്കളാണ്. പ്രതികള്‍ മദ്യലഹരിയില്‍ ഒപ്പിച്ച പണിയാണെന്നാണ് പോലീസ് പറയുന്നത്.

ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പാലക്കാട് നിന്നെത്തിയ ലോറിയില്‍ ഫുള്‍ ലോഡ് ബിയറുണ്ടായിരുന്നു. ലോറി ഗോഡൗണില്‍ എത്തിച്ച് ഡ്രൈവര്‍ പുറത്ത് പോയ തക്കത്തിനാണ് പ്രതികള്‍ ലോറിയുമായി കടന്ന് കളഞ്ഞത്. ലോറി മോഷ്ടിച്ച് കൊണ്ട് പോകുന്നത് കണ്ട ഗോഡൗണ്‍ മാനേജര്‍ കോട്ടയം ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ വിവരമറിയിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി എന്‍ രാമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോറിയും മോഷ്ടാക്കളും പിടിയിലായത്. വഴിയില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത് കണ്ട് തിരികെ അയര്ക്കുന്നത്തെത്തിയപ്പോള് പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. തിരുവനന്തപുരത്തേക്ക് കടക്കാനായിരുന്നു ശ്രമമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
Read More: ബിയര്‍ സെല്‍ഫി വിവാദത്തില്‍.. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പണി കിട്ടുമോ?
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications