പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ മൂന്ന് പേരെവിടെ; സ്പില്‍ വേ ടാങ്കില്‍ അകപ്പെട്ടോ?
കോഴിക്കോട്: പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. കാണാതായ മൂന്ന് പേരെ ഇത് വരെയും കണ്ടെത്താനായിട്ടില്ല. ഇവര്‍ പശുക്കടവിനടുത്തുള്ള വനത്തിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം അപകടസ്ഥലത്തിനടത്തുള്ള മിനി ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസിലേക്കുള്ള പൈപ്പുകളില്‍ കുരുങ്ങിയതായും സംശയമുണ്ട്. ഫയര്‍ഫോഴ്‌സും പോലീസും തിരച്ചില്‍ തുടരുകയാണ്.

പുഴിതോട് ജലവൈദ്യുതി പദ്ധതിയുടെ സ്പില്‍വേ ടാങ്കില്‍ മൃതദേഹങ്ങള്‍ കുടുങ്ങിയിരിക്കുന്നോ എന്ന സംശയത്തില്‍ സ്പില്‍ വേ ടാങ്ക് വറ്റിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഒഴിക്കില്‍ രക്ഷപ്പെട്ട രണ്ട് പേര്‍ പുഴയിലേക്ക് തൂങ്ങിക്കിടക്കുന്ന മരച്ചിലയിലും മറ്റും പിടിച്ചാണ് കരയ്‌ക്കെത്തിയത്.
കാണാതായവര്‍ ഇത്തരത്തില്‍ വനപ്രദേശത്തേക്ക് രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. നാട്ടുകാരും തിരച്ചിലിനായി രംഗത്തുണ്ട്. ഒഴുക്കും പാറക്കൂട്ടങ്ങളും തിരച്ചിലിന് തടസം നില്‍ക്കുകയാണ്.
പാറയ്ക്കല്‍ സ്വദേശിയായ രജീഷിന്റെ മൃതദേഹമാണ് അദ്യം കണ്ടെടുത്തത്. പ്രവാസിയായിരുന്ന രജീഷ് നാട്ടിലെത്തിയിട്ട് ഒരുമാസമേ ആയിരുന്നൊള്ളു. മൂന്ന് ദിവസത്തിന് ശേഷം തിരികെ ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തത്തില്‍ രജീഷിന്റെ ജീവന്‍ നഷ്ട്ടമായത്. സംഭവ സ്ഥലത്ത് നിന്ന് ഒരു കീലോമീറ്റര്‍ അകലെ നിന്നാണ് രജീഷിന്റെ മൃതദേഹം കണ്ടെടുത്തത്.
അവധി ആഘോഷിക്കാന്‍ എത്തിയ ഒന്‍പത് പേര്‍ മലവെള്ളപ്പാച്ചില്‍ അകപ്പെടുകയായിരുന്നു. ഇതില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. മൂന്ന് പേര്‍ രക്ഷപ്പെട്ടു. ബാക്കി മൂന്ന് പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications