ഏകീകൃത സിവില്‍ കോഡ്: സിപിഎം സെമിനാറില്‍ പങ്കെടുക്കണോ? മുസ്ലിം ലീഗ് ഇന്ന് തീരുമാനിക്കും
കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച മുസ്ലിം ലീഗിന്റെ നിലപാട് ഇന്ന് അറിയാം. സെമിനാറില്‍ പങ്കെടുക്കുന്നതിനുളള ക്ഷണം നേരത്തെ മുസ്ലിം ലീഗിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിഷയം ചർച്ച ചെയ്യാന്‍ ഇന്ന് പാണക്കാട് മുസ്ലീം ലീഗ് ഉന്നത നേതൃത്വം അടിയന്തര യോഗം ചേരും. യോഗ ശേഷം സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച നിലപാട് പാർട്ടി നേതൃത്വം മാധ്യമങ്ങളെ അറിയിക്കും.
സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് പാർട്ടിക്കുള്ളിലുള്ളത്. ഒരു വിഭാഗം സെമിനാറിനെ അനുകൂലിക്കുമ്പോള്‍ മുസ്ലിം ലീഗിനെ ചേർത്ത് നിർത്താനുള്ള സിപിഎം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. രാവിലെ 9.30 ന് പാണക്കാട് ചേരുന്ന യോഗത്തില്‍ സിവിൽ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടർ നടപടികളും യോഗത്തിൽ ചർച്ചയാകും.

സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് മുസ്ലിം ലീഗിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്. പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ സിപിഎമ്മിനൊപ്പവും നില്‍ക്കുമെന്നാണ് ജിഫ്രി മുത്തുകോയ തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മതത്തിൻ്റെ അടിസ്ഥാനത്തിൽ അല്ല, പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം നിലനിൽക്കുന്നത്. ഈ ലക്ഷ്യം വച്ച് പുലർത്തുന്ന ആരുമായും സഹകരിക്കുമെന്നാണ് സമസ്തയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുസ്ലിം ലീഗിനെ സെമിനാറില്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് കഴിഞ്ഞ ദിവസം രംഗത്ത് വന്നു. മുസ്ലിം ലീഗിന്റെ കാര്യത്തില്‍ അറക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം എന്നതാണ് സിപിഎം നിലപാടെന്നായിരുന്നു വിഡി സതീശന്റെ പരാമർശം. സിവില്‍ കോഡ് വിഷയത്തില്‍ അഴിമതിക്കാരായ സിപിഎമ്മുമായി ചേര്‍ന്നുള്ള സമരത്തിന് കോണ്‍ഗ്രസ് തയ്യാറല്ല. ഉത്തരത്തിലുള്ളത് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കക്ഷത്തിലുള്ളത് പോകാതെ സിപിഎം നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടേ ഉള്ളൂ. പോകാനുള്ള തീരുമാനം ലീഗ് എടുത്തിട്ടില്ല. സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിന് തികഞ്ഞ അവ്യക്തയാണുള്ളത്. അത് മറച്ചുപിടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. അതുകൊണ്ട് തന്നെ അവരുമായി കോണ്‍ഗ്രസ് സമരത്തിനില്ല. നയരേഖ തള്ളിപ്പറയാന്‍ സിപിഎം തയ്യാറുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
-
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
പികെ നവാസ് താനൂരില്‍; 985 വോട്ട് മറികടക്കുമോ? പ്രചാരണം തുടങ്ങാതെ വി അബ്ദുറഹ്മാന് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications