വ്യക്തിഗത ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം: മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും
ഡല്‍ഹി: വ്യക്തിഗത ഡിജിറ്റല്‍ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ. കാബിനറ്റ് അംഗീകാരം ലഭിച്ചതോടെ പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ബില്ലിന്റെ പ്രാരംഭ കരട് കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കുകയും നിരവധി തവണ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്തിരുന്നു. തുടർന്ന് ലഭിച്ച പ്രതികരണങ്ങള്‍ പരിഗണിച്ച് കൂടിയാലോചനകള്‍ നടത്തുകയും രണ്ടാമത്തെ കരട് തയ്യാറാക്കുകയും ചെയ്തു. ഇതിന് പിന്നാലെ മന്ത്രിതല ചർച്ചകൾ കൂടി പൂർത്തിയാക്കിയാണ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കുന്നത്.
ഇൻഫർമേഷൻ ടെക്‌നോളജി ആക്ടട് 2020 ന്റെ പിൻഗാമിയായ ഡിജിറ്റൽ ഇന്ത്യ ബില്ലും ഉൾപ്പെടുന്ന വിപുലമായ ചട്ടക്കൂടിന്റെ ഒരു പ്രധാന ഘടകങ്ങളിലൊന്നായിട്ടാണ് വ്യക്തികത ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിനേയും കണക്കാകുന്നത്. പൗരന്മാരുടെ വിവരങ്ങൾ സംരക്ഷിക്കുകയെന്ന അവകാശവാദത്തോടെയാണ് സർക്കാർ പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്. ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ബിൽ, 2022, പോളി സി ഫോർ നോൺ-പേഴ്‌സണൽ ഡാറ്റ ഗവേണൻസ് തുടങ്ങിയവയും ഈ നീക്കങ്ങളുടെ ഭാഗമാണ്.

ഇന്ത്യയിൽ ഡിജിറ്റൽ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതില്‍ ബില്ലിന് അധികാരപരിധി ഉണ്ടായിരിക്കും. ഓൺലൈനായോ ഓഫ്‌ലൈനായോ ശേഖരിച്ചതും പിന്നീട് ഡിജിറ്റൈസ് ചെയ്തതുമായ ഡാറ്റകളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ ചരക്കുകളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്നതോ വ്യക്തികളെ പ്രൊഫൈൽ ചെയ്യുന്നതോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഇന്ത്യയ്ക്ക് പുറത്തുള്ള ഡാറ്റയുടെ പ്രോസസ്സിംഗിനും ബിൽ ബാധകമാകും.
ബില്ല് അവതരിപ്പിക്കപ്പെടുന്നതോടെ വ്യക്തിയുടെ സമ്മതത്തോടെ നിയമപരമായ ആവശ്യങ്ങൾക്കായി മാത്രമേ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യാൻ കഴിയൂ. ഡാറ്റയുടെ കൃത്യതയും സുരക്ഷയും ഉറപ്പാക്കാനും അതിന്റെ ഉദ്ദേശ്യം പൂർത്തീകരിച്ചുകഴിഞ്ഞാൽ അത് ഇല്ലാതാക്കാനും ഡാറ്റ ശേഖരിക്കുന്നവർ ബാധ്യസ്ഥതരായിരിക്കണം. പരാതികള്‍ അറിയിക്കാനും പരിഹാരം തേടാനുമുള്ള ചില പ്രത്യേക അവകാശങ്ങളും ബില്ല് ഒരോ വ്യക്തിക്കും നല്‍കുന്നു. വ്യക്തിവിവരങ്ങളുടെ ചോർച്ച തടയുന്നതിന് ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ച സംഭവിച്ചാൽ 250 കോടി രൂപവരെ പിഴ ചുമത്താമെന്നും കരട് ബില്ലില്‍ വ്യക്തമാക്കിയിരുന്നു.
ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് എന്നുള്ള ഒരു സമിതിയാണ് ബില്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. പാസ്‌വേഡുകൾ, സാമ്പത്തികവിവരങ്ങൾ, ശാരീരിക-മാനസിക നിലയുടെ വിശദാംശങ്ങൾ, മെഡിക്കൽ രേഖകൾ, ബയോമെട്രിക് വിശദാംശങ്ങൾ തുടങ്ങിയവയെ സെൻസിറ്റീവ് ഡാറ്റാ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ബില്‍ വ്യക്തമാക്കുന്നു.
അതേസമയം, ബില്ലിനെതിരായ വിമർശനവും ശക്തമാണ്. ഡാറ്റാ കൈമാറ്റത്തിന് സൗകര്യം ഒരുക്കണമെന്ന ആവശ്യം മെറ്റാ, ഗൂഗിൾ, ആമസോൺ എന്നിങ്ങനെയുള്ള കമ്പനികളുടെ കൂട്ടായ്‌മയായ 'ഏഷ്യ ഇന്റർനെറ്റ് സഖ്യം' കേന്ദ്ര സർക്കാരിനോട് ഉന്നയിച്ചിരിക്കുന് സാഹചര്യത്തില്‍ രരുടെ വ്യക്തിഗത ഡാറ്റ സംരക്ഷിക്കാനാണ് എന്നു പറഞ്ഞുകൊണ്ടുവരുന്ന ഒരു നിയമത്തിന്റെ കരടിൽ, ഡാറ്റാ വിനിമയം ഉദാരവത്കരിക്കുന്ന നടപടികൾ കടന്നുവന്നത് നിസ്സാരമല്ലെന്നായിരുന്നു സിപിഎം നേതാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ് നേരത്തെ ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications